മാധ്യമപ്രവർത്തകൻ എം ആർ സജേഷിന്റെ അകാല വിയോഗം മാധ്യമലോകത്തിന് കനത്ത നഷ്ടമായി. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സജേഷ് 46-ാം വയസ്സിലാണ് അന്തരിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇന്ത്യാ വിഷൻ, കൈരളി ടി വി, ഇ ടി വി ഭാരത് തുടങ്ങിയ പ്രമുഖ മാധ്യമസ്ഥാപനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. വയനാട് സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള എം രവീന്ദ്രൻ പിള്ളയുടെയും സി എച്ച് വസന്തകുമാരിയുടെയും മകനായ സജേഷ് നോളേജ് ഇക്കോണമി മിഷനിൽ മീഡിയ കോർഡിനേറ്ററായ ഷൈമി ഇ.
പിയുടെ ഭർത്താവും ഋതു ശങ്കരിയുടെ പിതാവുമാണ്. മൃതദേഹം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും വൈകിട്ടോടെ പ്രസ് ക്ലബ്ബിൽ പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോകുകയും സുൽത്താൻ ബത്തേരിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്യും.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ