അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂരമര്‍ദനം.

Anjana

അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂരമര്‍ദനം
അഫ്ഗാനിസ്ഥാനില്‍  മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂരമര്‍ദനം

അഫ്ഗാനിസ്ഥാനില്‍  താലിബാന്റെ ക്രൂരമര്‍ദനത്തിന് മാധ്യമപ്രവര്‍ത്തകൻ ഇരയായി. അഫ്ഗാനിലെ ആദ്യ സ്വതന്ത്ര ന്യൂസ് ചാനലായ ടോളോ ന്യൂസ്‌ റിപ്പോര്‍ട്ടറായ സിയാര്‍ യാദ് ഖാനാണ് താലിബാന്റെ മര്‍ദനമേറ്റത്. സിയാര്‍ യാദ് ഖാന്‍ മരണപ്പെട്ടുവെന്നായിരുന്നു  ആദ്യം പുറത്തുവന്ന വിവരങ്ങൾ. എന്നാലിത് നിഷേധിച്ചുകൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു.

താലിബാന്‍ സംഘം തന്നെയും ക്യാമറാമാനേയും കാബൂളിലെ ന്യൂ സിറ്റിയില്‍വച്ച്  ആക്രമിക്കുകയായിരുന്നുവെന്ന് സിയാര്‍ ട്വീറ്റ് ചെയ്തു. താന്‍ മരിച്ചതായി ചിലര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാലത് തികച്ചും വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. താന്‍ എന്തുകൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്നത് വ്യക്തമല്ലെന്നും സിയാര്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിഷയം താലിബാന്‍ നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്.സംഭവത്തെ തുടർന്ന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭീഷണിയായിട്ടു വേണം ഇതിനെ കരുതപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story highlight : Journalist brutally beaten by Taliban in Afghanistan.