തൃശ്ശിവപേരൂർ എക്സ്പ്രസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോജു തേയ്ക്കാനത്ത് അന്തരിച്ചു

നിവ ലേഖകൻ

Updated on:

Joju Theikanath death

സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, വ്യാപാര രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ജോജു തേയ്ക്കാനത്ത് (61) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചതിരിഞ്ഞ് 3. 15നായിരുന്നു അന്ത്യം. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് ജോജു പൊതുരംഗത്തേക്ക് കടന്നുവന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിദ്യാർത്ഥി ജനത ജില്ലാ സെക്രട്ടറിയും സെന്റ് അലോഷ്യസ് കോളേജ് യൂണിറ്റ് പ്രസിഡണ്ടുമായിരുന്നു അദ്ദേഹം. പിന്നീട് ജനതാദൾ മണലൂർ നിയോജകമണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു. വിദ്യാഭ്യാസത്തിനു ശേഷം പിതാവിന്റെ പാത പിന്തുടർന്ന് വ്യാപാര രംഗത്തേക്ക് പ്രവേശിച്ചു.

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം

തൃശൂരിൽ മരിയ ക്ലെയർ ഫാർമസ്യൂട്ടിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ്, ജോസഫ് ഏജൻസീസ് എന്നീ സ്ഥാപനങ്ങൾ ആരംഭിച്ചു. തൊയക്കാവ് ബ്ലൂറിൻ റിസോർട്ട് ഡയറക്ടറായും പ്രവർത്തിച്ചു. തൃശൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ബുള്ളറ്റിൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ജോജു, ഡയറക്ടർ ബോർഡ് അംഗവും നിലവിൽ ബുള്ളറ്റിൻ ചീഫ് എഡിറ്റ്റുമായിരുന്നു.

— wp:paragraph –> എക്സ്പ്രസ് മലയാള ദിനപത്രം നിലച്ചപ്പോൾ, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള ഒരു പത്രത്തിന്റെ പ്രസക്തി കണ്ട് തൃശ്ശിവപേരൂർ എക്സ്പ്രസ് സായാഹ്ന പത്രം ആരംഭിച്ചു. ഈ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ജോജു. മികച്ച വായനയും വശ്യമായ ഭാഷാ ചാതുരിയും കൊണ്ട് സമകാലിക വിഷയങ്ങൾ വിശകലനം ചെയ്ത് ‘തേജസ്’ എന്ന തൂലികാനാമത്തിൽ എഴുതിയ പംക്തി വായനക്കാർക്ക് ഏറെ പ്രിയങ്കരമായിരുന്നു. സംസ്കാരം നാളെ 4. 30ന് കണ്ടശ്ശാംകടവ് സെന്റ് മേരീസ് നേറ്റിവിറ്റി ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.

  CAT പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാളെ മുതൽ; ഡൗൺലോഡ് ചെയ്യുന്ന വിധം ഇങ്ങനെ

Story Highlights: Joju Theikanath, Executive Director of Thrissur Express and prominent figure in social, cultural, political, and business spheres, passes away at 61

Related Posts
സുരേഷ് ഗോപിയുടെ ഭീഷണി: മാധ്യമപ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്
Suresh Gopi media threat protest

കേന്ദ്രമന്ത്രി സുരേഷ് ഗോപി ട്വന്റിഫോർ റിപ്പോർട്ടറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. ട്വന്റിഫോർ Read more

  CAT പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാളെ മുതൽ; ഡൗൺലോഡ് ചെയ്യുന്ന വിധം ഇങ്ങനെ

Leave a Comment