യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയതിന്റെ കാരണം വ്യക്തമാക്കി ജോ ബൈഡൻ

Anjana

Joe Biden presidential race withdrawal

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയതിന്റെ കാരണം വിശദീകരിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ, പാർട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കുന്നതിനാണ് മത്സരത്തിൽ നിന്ന് പിന്മാറിയതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറ നേതൃസ്ഥാനത്തേക്ക് വരണമെന്നും ബൈഡൻ ആഹ്വാനം ചെയ്തു.

അമേരിക്കൻ ജനതയ്ക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പു നൽകിയ ബൈഡൻ, മത്സരത്തിൽ കമല ഹാരിസിനെ നിർദേശിച്ചതിനെക്കുറിച്ചും വിശദീകരിച്ചു. രാജ്യത്തെ നയിക്കാൻ കഴിവുള്ള കരുത്തുറ്റ നേതാവാണ് കമല ഹാരിസെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയുടെ ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു നിൽക്കണമെന്നും ജോ ബൈഡൻ ആഹ്വാനം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലവിൽ അമേരിക്കൻ വൈസ് പ്രസിഡന്റായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ബൈഡന്റെ പിന്തുണ കമലയ്ക്കാണെന്ന് വ്യക്തമായതോടെ മറ്റ് നേതാക്കളേക്കാൾ അവർക്ക് മുൻതൂക്കം ലഭിച്ചു. അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റും വെള്ളക്കാരിയല്ലാത്ത ആദ്യ വൈസ് പ്രസിഡന്റുമാണ് കമലാ ഹാരിസ്.