ജിയോഹോട്ട്സ്റ്റാർ ഡൊമെയ്ൻ തർക്കം അവസാനിക്കുന്നു; വിൽപ്പനയ്ക്ക് വയ്ക്കാൻ ഡെവലപ്പർ

Anjana

JioHotstar domain dispute

ജിയോസിനിമയും ഹോട്ട്‌സ്റ്റാറും തമ്മിലുള്ള മെഗാ ലയനം ഏകദേശം പൂർത്തിയായിരിക്കുകയാണ്. എന്നാൽ JioHotstar.com എന്ന ഡൊമെയ്ന്റെ ഉടമസ്ഥാവകാശം 28 വയസ്സുള്ള അജ്ഞാതനായ ആപ്പ് ഡെവലപ്പർക്കായിരുന്നു. ഡൽഹി ആസ്ഥാനമായുള്ള ഈ ഡെവലപ്പർ ഡൊമെയ്ൻ നൽകുന്നതിനായി ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ JioHotstar.com ഡൊമെയ്നുമായി ബന്ധപ്പെട്ട തർക്കത്തിന് അവസാനമായെന്ന സൂചനയാണ് പുറത്തുവരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

“താങ്ക് യു പീപ്പിൾ ഓഫ് ഇൻറർനെറ്റ്” എന്ന തലക്കെട്ടിൽ ആപ്പ് ഡെവലപ്പറിന്റെ പ്രസ്താവന പുറത്തിറങ്ങി. “എനിക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല, ഒരു നല്ല ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ മാത്രം. ബൈ ബൈ. ഈ സൈറ്റ് ഉടൻ ഓഫ്‌ലൈനിലേക്ക് പോകും” എന്നാണ് ഡെവലപ്പർ ഒടുവിൽ അറിയിച്ചിരിക്കുന്നത്. തനിക്ക് നിയമസഹായം വാഗ്ദാനം ചെയ്ത നിരവധി അഭിഭാഷകരോടും പ്രസ്താവനയിൽ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കുടുംബത്തിന് ഈ പ്രശ്നങ്ങൾ താങ്ങാൻ സാധിക്കുന്നതല്ലെന്നും മാതാപിതാക്കൾ ആശങ്കാകുലരാണെന്നും ഡെവലപ്പർ വ്യക്തമാക്കി.

  കെഎസ്ഇബിയിൽ എഞ്ചിനീയർമാർക്ക് തൊഴിൽ പരിശീലനം; അപേക്ഷിക്കാം

ഡൊമെയ്ൻ മാർക്കറ്റ്‌പ്ലെയ്‌സായ NameCheap-ൽ ഡൊമെയ്ൻ വിൽപ്പനയ്‌ക്കായി വെയ്ക്കാനാണ് ഡെവലപ്പറുടെ തീരുമാനം. റിലയൻസ് അത് വാങ്ങുന്നത് തുടർന്നും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2023ൽ സോഷ്യൽമീഡിയ വഴിയാണ് ഹോട്ട്‌സ്റ്റാർ-ജിയോ ലയനത്തെക്കുറിച്ച് ആദ്യമായി അറിഞ്ഞതെന്നും, ജിയോസാവൻ എന്ന് പേരു മാറ്റിയതു പോലെ ജിയോ ഹോട്ട്സ്റ്റാർ എന്ന് പേരുമാറ്റിയേക്കുമെന്ന പ്രതീക്ഷയിലാണ് ഡൊമെയ്ൻ സ്വന്തമാക്കിയതെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു.

Story Highlights: JioHotstar.com domain dispute ends as developer decides to sell domain on NameCheap

Related Posts
ഉപഭോക്താക്കളെ തിരിച്ചെത്തിക്കാൻ ജിയോയുടെ പുതിയ പദ്ധതി; ഒരു വർഷത്തേക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ
Jio unlimited 5G data plan

റിലയൻസ് ജിയോ പുതിയ പദ്ധതി അവതരിപ്പിച്ചു. 601 രൂപയ്ക്ക് ഒരു വർഷത്തേക്ക് അൺലിമിറ്റഡ് Read more

  കാർട്ടൂൺ നെറ്റ്‌വർക്ക് അവസാനിപ്പിക്കുന്നില്ല; വെബ്സൈറ്റ് അടച്ചുപൂട്ടൽ തെറ്റിദ്ധരിപ്പിച്ചു
റിലയൻസ് ജിയോയുടെ പുതിയ റീചാർജ് പ്ലാൻ: 91 രൂപയ്ക്ക് അൺലിമിറ്റഡ് കോളിംഗും 3ജിബി ഡാറ്റയും
Jio recharge plan

റിലയൻസ് ജിയോ 91 രൂപയ്ക്ക് പുതിയ റീചാർജ് പ്ലാൻ അവതരിപ്പിച്ചു. 28 ദിവസത്തേക്ക് Read more

ടെലികോം മേഖലയിൽ വൻ മാറ്റം: ബിഎസ്എൻഎൽ മുന്നേറ്റം, മറ്റു കമ്പനികൾക്ക് തിരിച്ചടി
BSNL subscriber growth

റിലയൻസ് ജിയോ, എയർടെൽ, വൊഡഫോൺ ഐഡിയ എന്നീ കമ്പനികൾക്ക് വരിക്കാരെ വൻതോതിൽ നഷ്ടമായി. Read more

ജിയോ സിനിമയും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും സംയോജിപ്പിച്ച് ‘ജിയോഹോട്ട്‌സ്റ്റാർ’ രൂപീകരിക്കുന്നു
JioHotstar merger

റിലയൻസ് ഗ്രൂപ്പ് ജിയോ സിനിമയും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും സംയോജിപ്പിച്ച് 'ജിയോഹോട്ട്‌സ്റ്റാർ' എന്ന Read more

  മൂന്നാറിലേക്ക് കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ്; നാളെ ഉദ്ഘാടനം
ജിയോയും എയർടെല്ലും താരിഫ് നിരക്കുകൾ ഉയർത്തി: ഉപഭോക്താക്കൾക്ക് അധിക ബാധ്യത

റിലയൻസ് ജിയോയും ഭാരതി എയർടെല്ലും മൊബൈൽ താരിഫ് നിരക്കുകൾ ഗണ്യമായി ഉയർത്തിയിരിക്കുകയാണ്. ഇന്ത്യയിലെ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക