ജിയോ പുതിയ 5ജി അൺലിമിറ്റഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. 198 രൂപയ്ക്ക് 14 ദിവസത്തേക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാവുന്ന ഈ പ്ലാൻ ഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 5ജി പ്ലാനാണ്. പ്രതിദിനം 2 ജിബി 4ജി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിൽ ലഭ്യമാണ്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ സേവനങ്ങളും സൗജന്യമായി ഉപയോഗിക്കാം.
ടെലികോം കമ്പനികൾ അടുത്തിടെ താരിഫ് നിരക്കുകൾ ഉയർത്തിയതോടെ മൊബൈൽ റീചാർജുകൾക്ക് ചെലവ് കൂടിയിരുന്നു. നേരത്തെ 239 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്കൊപ്പമാണ് അൺലിമിറ്റഡ് 5ജി നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾക്കൊപ്പം മാത്രമാണ് 5ജി പ്ലാനുകൾ ലഭ്യമാകുന്നത്. ഈ സാഹചര്യത്തിലാണ് ജിയോ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.
മൈ ജിയോ ആപ്പിൽ നിന്നും മറ്റ് റീചാർജ് പ്ലാറ്റ്ഫോമുകളിൽ നിന്നും 198 രൂപയുടെ റീചാർജ് ചെയ്യാം. എന്നാൽ ഗൂഗിൾ പ്ലേ, പേടിഎം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ അധിക തുക ഈടാക്കുന്നുണ്ട്. 349 രൂപയുടേതാണ് അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്ന ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രതിമാസ പ്ലാൻ. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 198 രൂപയ്ക്ക് ഒരു മാസം രണ്ട് തവണ റീചാർജ് ചെയ്താൽ 396 രൂപയാണ് ചെലവാകുക. അതിനാൽ 28 ദിവസത്തേക്ക് 349 രൂപയുടെ പ്ലാൻ തന്നെയാണ് ലാഭകരം.
Also Read; ഉച്ചക്കെന്താ സ്പെഷ്യൽ? ഇന്ന് ഒരടിപൊളി ഫിഷ് ഫ്രൈ ആയാലോ …
Story Highlights: Jio introduces new 5G unlimited plan offering unlimited 5G data for 14 days at just ₹198, the lowest-priced 5G plan in the Indian market.