ഗുരുവായൂർ മമ്മിയൂർ സ്വദേശിയായ സുരേഷ് ജോർജ് എന്ന 62 വയസ്സുള്ള ജിം ട്രെയിനർ എലിപ്പനി ബാധിച്ച് മരണമടഞ്ഞു. കോട്ടപ്പടി ജിംനേഷ്യത്തിലെ ട്രൈനറായിരുന്ന സുരേഷ് ജോർജ്, പാവറട്ടി സ്കൂളിൽ ഹിന്ദി അധ്യാപകനായും പ്രവർത്തിച്ചിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി, മിസ്റ്റർ കേരള എന്നീ പട്ടങ്ങൾ നേടിയിട്ടുള്ള സുരേഷിന് കഴിഞ്ഞയാഴ്ച്ചയാണ് എലിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് സുരേഷ് ജോർജ് മരണമടഞ്ഞത്. കായിക രംഗത്തും വിദ്യാഭ്യാസ മേഖലയിലും സജീവമായിരുന്ന സുരേഷിന്റെ അകാല വിയോഗം പ്രദേശത്ത് വലിയ ദുഃഖം സൃഷ്ടിച്ചിട്ടുണ്ട്.