ജാർഖണ്ഡിൽ ട്രെയിൻ അപകടം: രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

Jharkhand train accident

ജാർഖണ്ഡിലെ ചക്രധർപുറിൽ ബാറ ബംബു ഗ്രാമത്തിൽ ഇന്ന് പുലർച്ചെ 3. 45 ഓടെ ഹൗറ-മുംബൈ മെയിൽ ട്രെയിൻ അപകടത്തിൽപ്പെട്ടു. കൊൽക്കത്തയിലെ ഹൗറയിൽ നിന്ന് മുംബൈയിലേക്ക് പോയ ഹൗറ – സിഎസ്എംടി എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ട്രെയിനിൻ്റെ 22 ബോഗികളിൽ 18 എണ്ണം പാളം തെറ്റി. ഇതിൽ 16 എണ്ണം പാസഞ്ചർ കോച്ചുകളും ഒരെണ്ണം പാൻട്രി കാറും മറ്റൊരെണ്ണം പവർ കാറുമായിരുന്നു. അപകടത്തിൽ രണ്ട് പേർ മരിച്ചതായാണ് റിപ്പോർട്ട്.

പരിക്കേറ്റവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കുകയും രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു.

  പൊട്ടിയ ചില്ലുമായി സർവ്വീസ്; കെഎസ്ആർടിസിക്ക് പിഴ

അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ചു. ഇത്തരം അപകടങ്ങൾക്ക് അവസാനമില്ലേയെന്ന് ചോദിച്ച അവർ, കേന്ദ്ര റെയിൽവെ മന്ത്രിയെ റീൽ മന്ത്രി എന്ന് പരിഹസിച്ചു.

Story Highlights: Howrah-Mumbai mail train derails in Jharkhand, killing 2 and injuring 20

Related Posts
ട്രെയിൻ അപകടത്തിൽ രണ്ട് മരണം; മലയാറ്റൂരിൽ അച്ഛനും മകനും മുങ്ങിമരിച്ചു
Train accident

തിരുവനന്തപുരത്ത് വ്യത്യസ്ത ട്രെയിൻ അപകടങ്ങളിൽ രണ്ട് സ്ത്രീകൾ മരിച്ചു. മലയാറ്റൂരിൽ കുളിക്കാൻ ഇറങ്ങിയ Read more

വർക്കലയിൽ ട്രെയിൻ അപകടം: രണ്ട് സ്ത്രീകൾ മരിച്ചു
Varkala train accident

വർക്കലയിൽ ട്രെയിൻ ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. കുമാരി, അമ്മു എന്നിവരാണ് മരിച്ചത്. Read more

ഒറ്റപ്പാലത്ത് ട്രെയിൻ അപകടം: യുവാവും കുഞ്ഞും മരിച്ചു
Train Accident

ഒറ്റപ്പാലം ലക്കിടിയിൽ ട്രെയിൻ തട്ടി യുവാവും ഒരു വയസ്സുള്ള കുഞ്ഞും മരിച്ചു. ലത്തൂർ Read more

  കനയ്യ കുമാറിന്റെ ക്ഷേത്ര സന്ദർശനം: ശുദ്ധീകരണ ചടങ്ങ് വിവാദമായി
ഏറ്റുമാനൂരിൽ ട്രെയിൻ തട്ടി യുവതിയും രണ്ട് പെൺകുട്ടികളും മരിച്ച നിലയിൽ
Train Accident

ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ യുവതിയും രണ്ട് പെൺകുട്ടികളും മരിച്ച നിലയിൽ. ഷൈനി കുര്യാക്കോസ് Read more

ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ മൂന്ന് മൃതദേഹങ്ങൾ
Ettumanoor Train Accident

ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു Read more

ലൗ ജിഹാദ് ആരോപണം: ജാർഖണ്ഡ് ദമ്പതികൾക്ക് കേരളത്തിൽ ഡിവൈഎഫ്ഐയുടെ സംരക്ഷണം
Love Jihad

ലൗ ജിഹാദ് ആരോപണത്തെ തുടർന്ന് കേരളത്തിൽ അഭയം തേടിയ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾക്ക് Read more

ഖുന്തിയിൽ കൂട്ടബലാത്സംഗം: 18 പ്രായപൂർത്തിയാകാത്തവർ അറസ്റ്റിൽ
Gang Rape

ജാർഖണ്ഡിലെ ഖുന്തിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ അഞ്ച് ആദിവാസി പെൺകുട്ടികളെ കൂട്ടബലാത്സംഗം Read more

ട്രെയിൻ അപകടത്തിൽ മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം
Train Accident

മധുര കല്ലിഗുഡി സ്റ്റേഷനിൽ ചെങ്കോട്ട - ഈറോഡ് ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോൾ കാൽവഴുതി Read more

കുംഭമേള ‘മൃത്യു കുംഭം’; മമതയ്ക്കെതിരെ ബിജെപി
Kumbh Mela

കുംഭമേളയെ 'മൃത്യു കുംഭം' എന്ന് വിശേഷിപ്പിച്ച മമത ബാനർജിയുടെ പ്രസ്താവന വിവാദമായി. മമത Read more