ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ബിജെപിയിൽ ചേർന്നു

Anjana

Champai Soren BJP joining

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപയ് സോറൻ ബിജെപിയിൽ ചേർന്നു. റാഞ്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ഝാർഖണ്ഡ് ബിജെപി അധ്യക്ഷൻ ബാബുലാൽ മരന്ദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചംപൈ സോറന്റെ ബിജെപി പ്രവേശനം. ഒരുപാട് ആലോചനകൾക്ക് ശേഷമാണ് താൻ ബിജെപിയിൽ ചേരുന്നതെന്നും നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചുവെന്നും ചംപയ് സോറൻ പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി ചമ്പായ് സോറൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഫെബ്രുവരിയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹേമന്ത് സോറൻ രാജിവെച്ചതിനെ തുടർന്നാണ് ചമ്പായി ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ജൂണിൽ ഹേമന്തിന് ജാമ്യം ലഭിച്ചതിന് ശേഷമാണ് ചമ്പായി-ഹേമന്ത് ക്യാമ്പുകളിൽ പിരിമുറുക്കം തുടങ്ങിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതിന് പിന്നാലെയാണ് ചമ്പായ് സോറൻ പാർട്ടി വിടാൻ തീരുമാനിച്ചത്. ഝാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ അഞ്ച് മാസം മാത്രമാണ് ബാക്കിയുള്ളപ്പോഴാണ് ചംപയ് സോറന്റെ രാഷ്ട്രീയ നീക്കം. ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Story Highlights: Former Jharkhand CM Champai Soren joins BJP in presence of senior party leaders

Leave a Comment