ജെൻസന് വിട നൽകി ജന്മനാട്; വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ദാരുണാന്ത്യം

നിവ ലേഖകൻ

Jenson death Kalpetta wedding

ജെൻസന്റെ മരണത്തോടെ ജന്മനാട് വിങ്ങിപ്പൊട്ടി. ആണ്ടൂര് നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടന്നത്. മാതാപിതാക്കളും സഹോദരിയുമുൾപ്പെടെയുള്ളവർ ജെൻസണ് അന്ത്യ ചുംബനം നൽകി യാത്രയാക്കി. വീട്ടിൽ മതപരമായ ചടങ്ങുകളും സംഘടിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൽപറ്റയിലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ജെൻസൺ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജെൻസന്റേയും ശ്രുതിയുടേയും വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ഈ ദാരുണ സംഭവം ഉണ്ടായത്. ജെൻസൻ നാട്ടുകാർക്ക് അപ്പുവായിരുന്നു. ശ്രുതിയുമായി 10 വർഷമായി പ്രണയത്തിലായിരുന്നു.

പ്രതിശ്രുത വധു ശ്രുതി ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ മോശമായതിനാൽ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. 15 മിനിറ്റോളമാണ് ആശുപത്രിയിൽ മൃതദേഹം ദർശനത്തിന് വെച്ചത്.

ജെന്സന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടിലെത്തിച്ചു. ശേഷം അമ്പലവയൽ ആണ്ടൂരിലെ വീട്ടിലേക്കാണ് ജെൻസൻ്റെ മൃതദേഹം കൊണ്ടുപോയത്. ഇവിടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് ജെൻസനെ അവസാനമായൊന്ന് കാണാൻ വീട്ടിലേത്തിയത്.

  ഡോക്ടർ വന്ദന കൊലക്കേസ്: വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതി നിർദേശം

Story Highlights: Jenson’s body cremated at church in Kalpetta, days before his wedding

Related Posts
അടിമാലി ദുരന്തം: കരാർ കമ്പനി തിരിഞ്ഞുനോക്കിയില്ല, സർക്കാർ സഹായം കിട്ടിയില്ലെന്ന് സന്ധ്യയുടെ സഹോദരൻ
Adimali landslide

അടിമാലിയിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽ പരിക്കേറ്റ സന്ധ്യയുടെ കുടുംബവുമായി ദേശീയപാത കരാർ കമ്പനി അധികൃതർ Read more

കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരാൾ മരിച്ചു
Kuravilangad bus accident

കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് പേരാവൂർ സ്വദേശി സിന്ധ്യ മരിച്ചു. കണ്ണൂരിൽ Read more

ഇടുക്കിയിൽ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് അപകടം; കാൽനടയാത്രക്കാരന് പരിക്ക്, നാട്ടുകാരുടെ പ്രതിഷേധം
Idukki accident case

ഇടുക്കി കാഞ്ചിയാറിൽ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം അപകടമുണ്ടാക്കി. അപകടത്തിൽ കാൽനടയാത്രക്കാരന് പരുക്കേറ്റതിനെ Read more

  അടിമാലി ദുരന്തം: കരാർ കമ്പനി തിരിഞ്ഞുനോക്കിയില്ല, സർക്കാർ സഹായം കിട്ടിയില്ലെന്ന് സന്ധ്യയുടെ സഹോദരൻ
മധ്യപ്രദേശിൽ കാർബൈഡ് ഗൺ ദുരന്തം; 14 കുട്ടികൾക്ക് കാഴ്ച നഷ്ടപ്പെട്ടു, മുന്നൂറിലധികം പേർക്ക് പരിക്ക്
carbide gun explosion

മധ്യപ്രദേശിൽ ദീപാവലി ആഘോഷത്തിനിടെ കാർബൈഡ് ഗൺ പൊട്ടിത്തെറിച്ച് 14 കുട്ടികൾക്ക് കാഴ്ച നഷ്ടപ്പെട്ടു. Read more

മധ്യപ്രദേശിൽ കാർബൈഡ് ഗൺ അപകടം; കാഴ്ച നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം 30 ആയി, 300-ൽ അധികം പേർക്ക് പരിക്ക്
carbide gun accident

മധ്യപ്രദേശിൽ ദീപാവലി ആഘോഷത്തിനിടെ കാർബൈഡ് ഗൺ പൊട്ടിത്തെറിച്ച് 30 കുട്ടികൾക്ക് കാഴ്ച നഷ്ടപ്പെട്ടു. Read more

വെഞ്ഞാറമൂട്ടിൽ പടക്കം പൊട്ടി യുവാവിന് ദാരുണാന്ത്യം; കൈവിരലുകൾ നഷ്ടമായി
Firecracker accident

തിരുവനന്തപുരം വെഞ്ഞാറമൂടിൽ പടക്കം കയ്യിലിരുന്ന് പൊട്ടി യുവാവിന്റെ കയ്യിലെ രണ്ടു വിരലുകൾ നഷ്ടപ്പെട്ടു. Read more

പ്രാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് അഗ്നിശമന സേനാംഗം മരിച്ചു
Fireman dies

മഹാരാഷ്ട്രയിലെ താനെയിൽ ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമന സേനാംഗം Read more

താമരശ്ശേരിയിൽ സ്കൂട്ടറിന് മുന്നിൽ തെരുവുനായ കുറുകെ ചാടി; 2 യുവതികൾക്ക് പരിക്ക്
stray dog attack

കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം നെരൂക്കും ചാലിലാണ് അപകടം നടന്നത്. Read more

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിൻ്റെ കാറും കൂട്ടിയിടിച്ച് അപകടം
MC Road accident

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിൻ്റെ കാറും കൂട്ടിയിടിച്ച് അപകടം. Read more

Leave a Comment