ജീവൻ തോമസ്സിൻ്റെ തിരോധാനം: ‘ഒരു അന്വേഷണത്തിൻ്റെ തുടക്കം’ ചിത്രത്തിൻ്റെ ട്രയിലർ പുറത്തിറങ്ങി

നിവ ലേഖകൻ

Jeevan Thomas disappearance movie

ജീവൻ തോമസ്സിൻ്റെ തിരോധാനം കോട്ടയം ക്രൈം ബ്രാഞ്ചിനു വിട്ടുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നു. ഈ സംഭവത്തെ അടിസ്ഥാനമാക്കി എം. എ. നിഷാദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിൻ്റെ തുടക്കം’ എന്ന ചിത്രത്തിൻ്റെ ട്രയിലർ ഇന്ന് പ്രകാശനം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജീവൻ തോമസ്സിൻ്റെ തിരോധാനം ഒരു നാടിനെത്തന്നെ ഇളക്കിമറിച്ചിരിക്കുന്നു എന്നും സർക്കാരും പൊലീസ് ഫോഴ്സും ഈ വിഷയം ഗൗരവമായി എടുത്തിരിക്കുന്നു എന്നും ട്രയിലറിൽ സൂചിപ്പിക്കുന്നു. നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്. ഒരു കുറ്റാന്വേഷണ ചിത്രത്തിൻ്റെ എല്ലാ ദുറൂഹതകളും, ആകർഷക ഘടകങ്ങളും ഈ ട്രയിലറിൽ ഉടനീളം കാണാവുന്നതാണ്. എഴുപതോളം വരുന്ന ജനപ്രിയരായ അഭിനേതാക്കളെ അണിനിരത്തി വലിയ ക്യാൻവാസ്സിലും വലിയ മുതൽമുടക്കിലുമാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ഷൈൻ ടോം ചാക്കോയാണ് ജീവൻ തോമസ്സിനെ അവതരിപ്പിക്കുന്നത്. സാസ്വിക, എം. എ. നിഷാദ്, പ്രശാന്ത് അലക്സാണ്ടർ, ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, ദുർഗാ കൃഷ്ണ, ഗൗരി പാർവ്വതി, അനീഷ് കാവിൽ, സമുദ്രക്കനി, വാണിവിശ്വനാഥ്, സായ് കുമാർ, മുകേഷ്, വിജയ് ബാബു തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.

  വീണ്ടും ഒന്നിക്കുന്നു; മോഹൻലാലും പ്രകാശ് വർമ്മയും

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. വി. അബ്ദുൾ നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോട്ടയം, കുട്ടിക്കാനം, തെങ്കാശി, പഞ്ചാബ്, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

Story Highlights: Jeevan Thomas’ disappearance case turned into a movie ‘Oru Anweshanathinte Thudakkam’, trailer released

Related Posts
ലോക: ചാപ്റ്റർ 1 ഒടിടിയിൽ എത്തി; എമ്പുരാൻ്റെ റെക്കോർഡ് മറികടന്നു
Loka Chapter 1

തിയേറ്ററുകളിൽ 300 കോടി കളക്ഷൻ നേടിയ ലോക: ചാപ്റ്റർ 1 ഒടുവിൽ ഒടിടിയിൽ Read more

അഭിനയരംഗത്തേക്ക് ചുവടുവെച്ച് വിസ്മയ മോഹൻലാൽ; ‘തുടക്കം’ സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു
Vismaya Mohanlal cinema entry

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ജൂഡ് ആന്റണി ജോസഫ് ചിത്രം 'തുടക്കം' സിനിമയിലൂടെ Read more

  അഭിനയരംഗത്തേക്ക് ചുവടുവെച്ച് വിസ്മയ മോഹൻലാൽ; 'തുടക്കം' സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു
മികച്ച നടൻ ആര്? മമ്മൂട്ടിയോ മോഹൻലാലോ അതോ ആസിഫ് അലിയോ? സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾ
Kerala State Film Awards

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡ് ആര് നേടുമെന്ന ചർച്ചകൾ Read more

വിമാനത്താവളത്തിൽ ശോഭനയും ഉർവശിയും കണ്ടുമുട്ടിയപ്പോൾ: ചിത്രം വൈറൽ
Shobana and Urvashi

മലയാള സിനിമയിലെ പ്രിയ നടിമാരായ ശോഭനയും ഉർവശിയും വിമാനത്താവളത്തിൽ കണ്ടുമുട്ടിയ ചിത്രം സോഷ്യൽ Read more

വീണ്ടും ഒന്നിക്കുന്നു; മോഹൻലാലും പ്രകാശ് വർമ്മയും
Mohanlal Prakash Varma Movie

മോഹൻലാലും പ്രകാശ് വർമ്മയും ആസ്റ്റിൻ ഡാൻ തോമസിൻ്റെ പുതിയ ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു. Read more

വിവാഹിതനാകാൻ ബിനീഷ് ബാസ്റ്റിൻ; ഫെബ്രുവരിയിൽ വിവാഹം
Bineesh Bastin marriage

'ടീമേ' എന്ന വിളിയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടൻ ബിനീഷ് ബാസ്റ്റിൻ Read more

കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ “എ പ്രെഗ്നന്റ് വിഡോ”
Kolkata Film Festival

ഉണ്ണി കെ.ആർ. സംവിധാനം ചെയ്ത "എ പ്രെഗ്നന്റ് വിഡോ" 31-ാമത് കൊൽക്കത്ത അന്താരാഷ്ട്ര Read more

  മികച്ച നടൻ ആര്? മമ്മൂട്ടിയോ മോഹൻലാലോ അതോ ആസിഫ് അലിയോ? സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾ
അവിഹിതം സിനിമയ്ക്ക് സെൻസർ ബോർഡിന്റെ കത്രിക; സീത എന്ന് വിളിച്ച ഭാഗം വെട്ടിമാറ്റി
Avihitham movie

'അവിഹിതം' സിനിമയിൽ നായികയെ സീത എന്ന് വിളിക്കുന്ന ഭാഗം സെൻസർ ബോർഡ് വെട്ടിമാറ്റിയതിനെ Read more

‘പ്രൈവറ്റ്’ സിനിമയിലെ ഭാഗങ്ങൾ വെട്ടിമാറ്റി സെൻസർ ബോർഡ്; ഒൻപത് തിരുത്തലുകളോടെ പ്രദർശനത്തിന്
Private Movie Censor

ദീപക് ഡിയോൺ സംവിധാനം ചെയ്ത 'പ്രൈവറ്റ്' സിനിമ ഒൻപത് തിരുത്തലുകളോടെ സെൻസർ ബോർഡ് Read more

അനിമേഷൻ വിസ്മയം: ‘ഓ ഫാബി’ എന്ന മലയാള സിനിമയുടെ സാങ്കേതിക നേട്ടം!
Malayalam cinema animation

1993-ൽ പുറത്തിറങ്ങിയ ‘ഓ ഫാബി’ എന്ന സിനിമ മലയാള സിനിമയുടെ സാങ്കേതിക മികവിന് Read more

Leave a Comment