JEE മെയിൻസ് 2025 പരീക്ഷയുടെ ആദ്യ സെഷനുള്ള അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തിറക്കി. jeemain. nta.
nic. in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ജനുവരി 22, 23, 24 തീയതികളിലാണ് സെഷൻ 1 പരീക്ഷകൾ നടക്കുക.
എല്ലാ സെഷനുകളുടെയും എക്സാം സിറ്റി സ്ലിപ്പ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷ 13 വ്യത്യസ്ത ഭാഷകളിലാണ് നടത്തപ്പെടുന്നത്. പേപ്പർ I രണ്ട് ഷിഫ്റ്റുകളിലായാണ് നടക്കുക– രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചക്ക് 3 മുതൽ വൈകുന്നേരം 6 വരെയും.
പേപ്പർ 2 പരീക്ഷ ജനുവരി 30-ന് ഉച്ചക്ക് 3 മുതൽ വൈകുന്നേരം 6. 30 വരെ നടക്കും. സെഷൻ-1 പേപ്പർ-I പരീക്ഷ ജനുവരി 22, 23, 24, 28, 29 തീയതികളിലാണ് നടക്കുക.
രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും ഇന്ത്യക്ക് പുറത്തുള്ള 15 നഗരങ്ങളിലുമായി പരീക്ഷ നടക്കും. എല്ലാ സെഷനുകളുടെയും എക്സാം സിറ്റി സ്ലിപ്പ് വെബ്സൈറ്റിൽ ലഭ്യമാണ്.
Story Highlights: Admit cards for the first session of the JEE Mains 2025 exam have been released by the National Testing Agency (NTA).