JEE മെയിൻസ് 2025 പരീക്ഷയുടെ ആദ്യ സെഷനുള്ള അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തിറക്കി. jeemain.nta.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ജനുവരി 22, 23, 24 തീയതികളിലാണ് സെഷൻ 1 പരീക്ഷകൾ നടക്കുക. എല്ലാ സെഷനുകളുടെയും എക്സാം സിറ്റി സ്ലിപ്പ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
പരീക്ഷ 13 വ്യത്യസ്ത ഭാഷകളിലാണ് നടത്തപ്പെടുന്നത്. പേപ്പർ I രണ്ട് ഷിഫ്റ്റുകളിലായാണ് നടക്കുക– രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചക്ക് 3 മുതൽ വൈകുന്നേരം 6 വരെയും. പേപ്പർ 2 പരീക്ഷ ജനുവരി 30-ന് ഉച്ചക്ക് 3 മുതൽ വൈകുന്നേരം 6.30 വരെ നടക്കും.
സെഷൻ-1 പേപ്പർ-I പരീക്ഷ ജനുവരി 22, 23, 24, 28, 29 തീയതികളിലാണ് നടക്കുക. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും ഇന്ത്യക്ക് പുറത്തുള്ള 15 നഗരങ്ങളിലുമായി പരീക്ഷ നടക്കും. എല്ലാ സെഷനുകളുടെയും എക്സാം സിറ്റി സ്ലിപ്പ് വെബ്സൈറ്റിൽ ലഭ്യമാണ്.
Story Highlights: Admit cards for the first session of the JEE Mains 2025 exam have been released by the National Testing Agency (NTA).