Headlines

Politics

ലൈംഗിക പീഡനക്കേസ്: ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലൈംഗിക പീഡനക്കേസ്: ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലൈംഗിക പീഡനക്കേസില്‍ നടന്‍ ജയസൂര്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ജയസൂര്യയുടെ വാദം. പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ഷൂട്ടിങ് നടന്നിട്ടില്ലെന്നും വിദേശത്തായതിനാല്‍ എഫ്ഐആര്‍ കണ്ടിട്ടില്ലെന്നും ജയസൂര്യ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് നിലപാട് തേടിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലവില്‍ രണ്ട് പീഡനക്കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനുകളിലാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സെക്രട്ടേറിയേറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയസൂര്യയ്ക്ക് എതിരെ കേസ് എടുത്തത്. സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വിദേശത്തായിരുന്ന ജയസൂര്യ കഴിഞ്ഞ 19ന് നാട്ടില്‍ തിരിച്ചെത്തിയിരുന്നു.

Story Highlights: Actor Jayasurya’s anticipatory bail plea in sexual harassment case to be considered by High Court today

More Headlines

പിവി അൻവറിന്റെ പ്രസംഗത്തിൽ അതൃപ്തി; വിമർശനവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ
വനം വകുപ്പിനെതിരെ ശക്തമായ വിമർശനവുമായി പിവി അൻവർ എംഎൽഎ; മന്ത്രി എകെ ശശീന്ദ്രനെയും വിമർശിച്ചു
ആതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേറ്റു; കെജ്രിവാളിന്റെ മടങ്ങിവരവിനായി കസേര ഒഴിച്ചിട്ടു
വേണാട് എക്സ്പ്രസ് സംഭവം: അന്വേഷണം നടത്തുമെന്ന് റെയിൽവേ; മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു
പ്രധാനമന്ത്രി മോദി ഹനുമാൻകൈൻഡിനെ ആലിംഗനം ചെയ്ത് "ജയ് ഹനുമാൻ" പറഞ്ഞു; വീഡിയോ വൈറൽ
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കുന്നതും കാണുന്നതും കുറ്റകരം: സുപ്രീം കോടതി
കെപിസിസി റിപ്പോർട്ട്: വി ഡി സതീശനെതിരെ ബി ഗോപാലകൃഷ്ണൻ
തൃശൂർ പൂരം റിപ്പോർട്ട്: എഡിജിപി എം ആർ അജിത്കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം
തൃശൂർ പരാജയം: കെപിസിസി റിപ്പോർട്ട് തള്ളി കെ മുരളീധരൻ

Related posts

Leave a Reply

Required fields are marked *