ജയറാമിന്റെ മകൻ കാളിദാസിന്റെ വിവാഹം; ആദ്യ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്

നിവ ലേഖകൻ

Kalidas Jayaram wedding

ജയറാം കുടുംബത്തിൽ വീണ്ടും മംഗള സമയം. മകൾ മാളവികയുടെ വിവാഹത്തിന് ശേഷം, ഇപ്പോൾ മകൻ കാളിദാസിന്റെ വിവാഹത്തിനായി താരകുടുംബം ഒരുങ്ങുകയാണ്. കാളിദാസിന്റെ വിവാഹക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെ. സ്റ്റാലിന് നേരിട്ട് നൽകിയിരിക്കുകയാണ് ജയറാമും പാർവതിയും. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിൽ എത്തിയാണ് ഇവർ മുഖ്യമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത്.

കാളിദാസിന്റെ വിവാഹത്തിന് ക്ഷണിക്കുന്ന ആദ്യ അതിഥി കൂടിയാണ് സ്റ്റാലിൻ. കഴിഞ്ഞ വർഷം നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും ഭാവി വധു താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയായ താരിണി, 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ തേഡ് റണ്ണർ അപ്പ് ആയിരുന്നു.

രായൻ ആണ് കാളിദാസ് ഒടുവിൽ അഭിനയിച്ച ചിത്രം. അവൾ പേയർ രജനി ആണ് നടന്റെ പുതിയ പ്രോജക്ട്. മെയ് മാസത്തിലായിരുന്നു മാളവികയുടെ വിവാഹം നടന്നത്.

താരനിബിഡമായിരുന്നു മാളവികയുടെ കല്യാണം. ഇപ്പോൾ കാളിദാസിന്റെ വിവാഹവും ആഘോഷമാക്കാൻ ജയറാം കുടുംബം തയ്യാറെടുക്കുകയാണ്. ഈ വിവാഹവും സിനിമാ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുമെന്ന് ഉറപ്പാണ്.

Story Highlights: Jayaram’s son Kalidas to marry Tharini, Tamil Nadu CM MK Stalin invited as first guest

Related Posts
കാർത്തിക ദീപം: ബിജെപി ഹിന്ദുക്കളുടെ ശത്രുക്കളെന്ന് ഡിഎംകെ
Karthigai Deepam dispute

തമിഴ്നാട് മധുര തിരുപ്പറങ്കുണ്ട്രം കാർത്തിക ദീപം വിവാദത്തിൽ ബിജെപിക്കെതിരെ ഡിഎംകെ രംഗത്ത്. ബിജെപി Read more

തമിഴ്നാട്ടിൽ മഴയ്ക്ക് ശമനം; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Tamil Nadu Rains

തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. ചെന്നൈ ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ Read more

തമിഴ്നാട്ടിൽ മഴ മുന്നറിയിപ്പ്; ശ്രീലങ്കയിൽ 465 മരണം
Tamil Nadu rainfall

ഡിറ്റ്വാ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറിയതിനെ തുടർന്ന് തമിഴ്നാട്ടിലെ തീരദേശ മേഖലകളിൽ മഴ തുടരുന്നു. Read more

തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Tamil Nadu Rains

തമിഴ്നാട്ടിൽ ഡിറ്റ്വ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി തുടരുന്നു. ഇന്ന് നീലഗിരി, ഈറോഡ്,കോയമ്പത്തൂർ ജില്ലകളിൽ ഓറഞ്ച് Read more

സാമന്ത റൂത്ത് പ്രഭുവിന്റെ വിവാഹ ചിത്രങ്ങൾ വൈറലാകുന്നു
Samantha Ruth Prabhu wedding

കഴിഞ്ഞ ദിവസമാണ് നടി സാമന്ത റൂത്ത് പ്രഭുവിന്റെ വിവാഹവാർത്ത പുറത്തുവന്നത്. ചലച്ചിത്ര നിർമ്മാതാവും Read more

ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
Tamil Nadu rainfall

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിലെ തീരദേശ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. Read more

തമിഴ്നാടിനും ആന്ധ്രയ്ക്കും പ്രളയ മുന്നറിയിപ്പ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
Tamil Nadu flood alert

തമിഴ്നാടിനും ആന്ധ്രാപ്രദേശിനും കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. ഡിറ്റ്വ ചുഴലിക്കാറ്റിനെ Read more

ശിവഗംഗയില് രണ്ട് ബസുകൾ കൂട്ടിയിടിച്ച് 11 മരണം; 40 പേർക്ക് പരിക്ക്
Tamil Nadu bus accident

തമിഴ്നാട് ശിവഗംഗയില് സര്ക്കാര് ബസുകള് കൂട്ടിയിടിച്ച് 11 പേര് മരിച്ചു. നാല്പതോളം പേര്ക്ക് Read more

ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറാൻ സാധ്യത; തമിഴ്നാട്ടിൽ മൂന്ന് മരണം
Ditwah Cyclone update

ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം Read more

തമിഴ്നാട്ടിൽ കനത്ത മഴ; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Tamil Nadu rains

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തമിഴ്നാട്ടിൽ കനത്ത Read more

Leave a Comment