ഇന്റര് മിയാമി എന്ന മേജര് സോക്കര് ലീഗ് ക്ലബ്ബിന്റെ പുതിയ പരിശീലകനായി ജാവിയര് മഷറാനോ നിയമിതനായി. 40 വയസ്സുള്ള മഷറാനോ അര്ജന്റീനയുടെ അണ്ടര് 20 ടീമിനെയാണ് അവസാനമായി പരിശീലിപ്പിച്ചത്. 2027 വരെ മിയാമിയെ പരിശീലിപ്പിക്കാനാണ് കരാര്‍.
ജെറാര്‍ഡോ മാര്ട്ടിനോ വ്യക്തിപരമായ കാരണങ്ങളാല് കഴിഞ്ഞ ആഴ്ച കോച്ചിങ് സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് മഷറാനോയുടെ നിയമനം. റിവര്പ്ലേറ്റ്, കോറിന്ത്യാസ്, ലിവര്പൂള്, ബാഴ്സലോണ തുടങ്ങിയ ക്ലബ്ബുകള്ക്കായി മഷറാനോ കളിച്ചിട്ടുണ്ട്. ബാഴ്സലോണയ്ക്കായി 203 മത്സരങ്ങള് കളിച്ചിട്ടുണ്ട്.
അര്ജന്റീന ദേശീയ ടീമിലും ബാഴ്സലോണയിലും ഒപ്പം കളിച്ചിരുന്ന ലയണല് മെസി ഇനി മഷറാനോയുടെ തന്ത്രങ്ങള് അനുസരിച്ചായിരിക്കും കളിക്കുക. മുന് ബാഴ്സ താരങ്ങളായ സുവാരസ്, സെര്ജിയോ ബസ്കറ്റ്സ്, ജോര്ദി ആല്ബ എന്നിവരും ഇന്റര് മിയാമിയിലുണ്ട്.
Bienvenido, Jefe 🇦🇷✍️
— Inter Miami CF (@InterMiamiCF) November 26, 2024
Argentina and FC Barcelona legend Javier @Mascherano has been named as our new head coach! Welcome to the Miami dream 🩷🖤.
More details: https://t.co/iICOZxaFw7 pic.twitter.com/Boc6Ix32yC
Story Highlights: Javier Mascherano appointed as new head coach of Inter Miami, reuniting with former teammate Lionel Messi