ജപ്പാനിലെ ഇവാവോ ഹകമാഡ എന്ന 88 കാരനാണ് തൻ്റെ ജീവിതത്തിൻ്റെ മുക്കാൽപങ്കും ജയിലിൽ വധശിക്ഷ കാത്ത് കഴിയേണ്ടി വന്ന ഹതഭാഗ്യൻ. 1966-ൽ അറസ്റ്റിലായ ഇവാവോ, ഹമാമത്സുവിലെ ഒരു കമ്പനി എക്സിക്യൂട്ടീവിനേയും മൂന്ന് കുടുംബാംഗങ്ങളേയും കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് 1968-ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. മുൻ ബോക്സർ കൂടിയായ അദ്ദേഹം, ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിക്കേണ്ടി വന്ന വ്യക്തിയായി മാറി.
സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ 30 വർഷം വിധി കാത്തിരുന്ന ഇവാവോയുടെ അപ്പീൽ പിന്നീട് തള്ളപ്പെട്ടു. 2008-ൽ സഹോദരി വീണ്ടും അപ്പീൽ നൽകിയതിനെ തുടർന്ന്, 2014-ൽ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ ഇവാവോ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതോടെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
91 വയസ്സുള്ള സഹോദരിയാണ് ഈ കാലയളവിലെല്ലാം നിയമപോരാട്ടത്തിനായി ഇവാവോയ്ക്കൊപ്പം നിന്നത്. പൊലീസും പ്രോസിക്യൂട്ടർമാരും തനിക്കെതിരെ തെളിവുകൾ കെട്ടിച്ചമച്ചതായും, മണിക്കൂറുകളോളം നീണ്ട അതിക്രൂരമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കേണ്ടി വന്നതായും ഇവാവോ വെളിപ്പെടുത്തി. ജപ്പാനിൽ പുനർവിചാരണയിൽ കുറ്റവിമുക്തനാക്കപ്പെടുന്ന അഞ്ചാമത്തെ തടവുകാരനാണ് ഇവാവോ ഹകമാഡ.
കുറ്റവിമുക്തനായതിന് ശേഷം, പൊലീസ് മേധാവി തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തി മാപ്പപേക്ഷിച്ചു. ഒറ്റ നോട്ടത്തിൽ നാടകീയമെന്ന് തോന്നാവുന്ന ഈ സംഭവങ്ങളെല്ലാം യഥാർത്ഥത്തിൽ ഒരു വ്യക്തി അനുഭവിച്ചു തീർത്തതാണ്.
ALSO READ:
ജപ്പാന് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജി പ്രഖ്യാപിച്ചു. അധികാരത്തിലേറി ഒരു വര്ഷം തികയുന്നതിന് Read more
പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ സന്ദർശനം തുടരുന്നു. ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബയുമായി സെൻഡായി Read more
ഇന്ത്യയുടെ വികസനത്തിൽ ജപ്പാന്റെ പങ്ക് പ്രധാനമാണെന്നും ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവം ഇരുവർക്കും Read more
ഹിരോഷിമയിൽ അണുബോംബ് സ്ഫോടനം നടന്ന് 80 വർഷം തികയുന്നു. 1945 ഓഗസ്റ്റ് 6-ന് Read more
അമേരിക്കയും ജപ്പാനും തമ്മിൽ പുതിയ വ്യാപാര കരാർ ഒപ്പുവെച്ചു. ഇതൊരു ചരിത്രപരമായ വ്യാപാര Read more
ജപ്പാനിൽ സുനാമി ഉണ്ടാകുമെന്ന പ്രവചനം തെറ്റിയതിനെ തുടർന്ന് റിയോ തത്സുകി വീണ്ടും ശ്രദ്ധയിൽ. Read more
81-കാരിയായ അക്കിയോയുടെ ജീവിതം ജപ്പാനിലെ വാർദ്ധക്യത്തിന്റെ പ്രതിസന്ധിയെ വെളിപ്പെടുത്തുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും ഒറ്റപ്പെടലും Read more
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇന്ത്യൻ വനിതകൾ ജപ്പാനെ 2-0ന് പരാജയപ്പെടുത്തി. Read more
വനിതാ ഏഷ്യന് ചാമ്പ്യന്സ് ട്രോഫിയില് ഇന്ത്യ ജപ്പാനെ 3-0ന് പരാജയപ്പെടുത്തി സെമിഫൈനലില് പ്രവേശിച്ചു. Read more
പ്രഭാസ് നായകനായ 'കൽക്കി 2898 എഡി' 2025 ജനുവരി 3-ന് ജപ്പാനിൽ റിലീസ് Read more