റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മലയാളി യുവാവിന് മോചനം

നിവ ലേഖകൻ

Jain Kuryan

യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളി യുവാവിന് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മോചനം ലഭിച്ചു. തൃശ്ശൂർ കുറാഞ്ചേരി സ്വദേശിയായ ജെയിൻ കുര്യനാണ് മോസ്കോയിലെ ആശുപത്രിയിൽ നിന്ന് മോചിതനായത്. ഡൽഹിയിലെത്തിയ ജെയിൻ കുര്യൻ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചു. റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന ജെയിൻ യുദ്ധത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്ന ആശങ്കകൾക്കിടെയാണ് ജെയിൻ കുര്യന്റെ മോചനം. മോസ്കോയിലെ ആശുപത്രിയിൽ നിന്ന് പട്ടാള ക്യാമ്പിലേക്ക് മാറ്റാനും 30 ദിവസത്തെ ചികിത്സാ അവധിയിൽ പ്രവേശിക്കാനുമായിരുന്നു നേരത്തെ നിർദ്ദേശം. ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് ജെയിൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

ജെയിൻ കുര്യനെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചതായി നേരത്തെ വാർത്തകൾ വന്നിരുന്നു. പട്ടാള ക്യാമ്പിലെത്തിയാൽ തിരികെ വരാനാവില്ലെന്ന് ഭയന്ന് ജെയിൻ സർക്കാരുകളുടെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. ജെയിനൊപ്പം റഷ്യയിലേക്ക് പോയ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു യുക്രൈൻ ഷെല്ലാക്രമണത്തിൽ മരിച്ചതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിരുന്നു.

  ലൈംഗികാതിക്രമ പരാമർശം: മാലാ പാർവതിക്കെതിരെ രഞ്ജിനി

ഏജന്റ് മുഖേനയാണ് ജെയിൻ അടക്കം മൂന്ന് പേർ റഷ്യയിലേക്ക് പോയത്. യുദ്ധത്തിൽ പരുക്കേറ്റ ജെയിൻ കുര്യനെ വിട്ടയച്ചത് വലിയ ആശ്വാസമാണ് കുടുംബത്തിന് നൽകിയിരിക്കുന്നത്. ഡൽഹിയിലെത്തിയ ജെയിൻ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ച വിവരം പുറത്തുവന്നിട്ടുണ്ട്.

Story Highlights: Malayali youth Jain Kuryan, injured in Ukraine war while serving in Russian mercenary army, released from Moscow hospital.

Related Posts
സിഐഎ ഉദ്യോഗസ്ഥയുടെ മകൻ റഷ്യയ്ക്കുവേണ്ടി പോരാടി മരിച്ചു
CIA official's son killed

യുക്രെയിനിൽ റഷ്യൻ സേനയ്ക്കൊപ്പം പോരാടവെ സിഐഎ ഉദ്യോഗസ്ഥയുടെ മകൻ കൊല്ലപ്പെട്ടു. മൈക്കൽ അലക്സാണ്ടർ Read more

റഷ്യൻ പട്ടാളത്തിലേക്ക് തിരികെ പോകേണ്ടെന്ന് ജെയിൻ; സർക്കാർ സഹായം തേടി
Jain Kuryan

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മോചനം നേടാൻ ജെയിൻ കുര്യൻ സർക്കാരിന്റെ സഹായം തേടി. Read more

റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളി യുവാവ് വീണ്ടും സഹായം തേടുന്നു
Russian mercenary army

യുദ്ധത്തിൽ പരിക്കേറ്റ വടക്കാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ, റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്നും മോചനം Read more

  റഷ്യൻ പട്ടാളത്തിലേക്ക് തിരികെ പോകേണ്ടെന്ന് ജെയിൻ; സർക്കാർ സഹായം തേടി
ട്രംപ് പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ യുക്രെയിൻ യുദ്ധം ഉണ്ടാകുമായിരുന്നില്ല: പുടിൻ
Ukraine War

2020-ലെ തിരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടിരുന്നില്ലെങ്കിൽ യുക്രെയിൻ യുദ്ധം ഉണ്ടാകുമായിരുന്നില്ല എന്ന് പുടിൻ അവകാശപ്പെട്ടു. Read more

റഷ്യൻ കൂലിപ്പട്ടാള നിയമനം: മനുഷ്യക്കടത്ത് അന്വേഷണത്തിന് പ്രത്യേക ഉദ്യോഗസ്ഥൻ
Russian mercenary recruitment

റഷ്യൻ കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത് അന്വേഷിക്കാൻ എഡിജിപി എസ് ശ്രീജിത്തിനെ സർക്കാർ നിയോഗിച്ചു. റഷ്യയിൽ Read more

റഷ്യൻ കൂലിപ്പട്ടാളത്തിൽ 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു
Indians killed in Ukraine

യുക്രൈനിൽ റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം Read more

റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളി യുദ്ധമുഖത്ത് മരിച്ചു
Russian mercenary army

യുക്രെയ്നിലെ റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശി ബിനിൽ വെടിയേറ്റ് മരിച്ചു. മുന്നണിപ്പോരാളിയായി Read more

റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികൾ: ഒരാൾ മോസ്കോയിൽ ആശുപത്രിയിൽ
Russian Mercenary Army

റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികളിൽ ഒരാളായ ജെയിൻ മോസ്കോയിലെത്തി. വയറുവേദനയെ തുടർന്ന് Read more

  നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരത്ത് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
യുക്രൈൻ യുദ്ധം: സമാധാന പരിഹാരത്തിനായി മോദി പുടിനുമായി ചർച്ച നടത്തി
Modi Putin meeting BRICS summit

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി Read more