അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ഫിസിക്സ് വിഷയങ്ങളിൽ പിഎച്ച്‌ഡി: ഇനാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

Anjana

IUCAA PhD Scholarships

പുണെ ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി & അസ്ട്രോഫിസിക്സ് ജനുവരി 19-ന് നടത്തുന്ന ‘ഇനാറ്റ്’ (IUCAA – National Admission Test 2025) എന്ന ടെസ്റ്റിലൂടെ അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ഫിസിക്സ് വിഷയങ്ങളിൽ സ്കോളർഷിപ്പോടെ പിഎച്ച്‌ഡി ചെയ്യാനുള്ള അവസരമുണ്ട്. നാളെ രാത്രി 11.59-ന് അകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കായി https://inat.iucaa.in എന്ന വെബ്സൈറ്റ് പരിശോധിക്കാം.

ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, മാത്സ്, അപ്ലൈഡ് മാത്സ്, ഇലക്ട്രോണിക്സ്, അസ്ട്രോണമി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ എംഎസ്‌സി/ഇന്റഗ്രേറ്റഡ് എംഎസ്‌സി അല്ലെങ്കിൽ ബിഇ/ബിടെക്/എംഇ/എംടെക് യോഗ്യത 55% മാർക്കോടെ 2025 ജൂലൈയോടെയെങ്കിലും നേടണം. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മതി. അതിസമർഥരായ ബിഎസ്‌സി ഫൈനൽ ഇയറുകാർ, എംഎസ്‌സി ഒന്നാം വർഷക്കാർ, ഇന്റഗ്രേറ്റഡ് എംഎസി 3-4 വർഷക്കാർ, ബിഇ/ബിടെക് 2-3 വർഷക്കാർ എന്നിവർക്ക് മുൻകൂർ സെലക്‌ഷന് അപേക്ഷിക്കാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അസ്ട്രോണമി പഠിച്ചിരിക്കണമെന്ന് നിർബന്ധമില്ല. ഫിസിക്സിൽ എംഎസ്സി തലം വരെയുള്ള അടിസ്ഥാനവിവരങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ ടെസ്റ്റിലും ഇന്റർവ്യൂവിലും ഉണ്ടാകും. മാത്സ്, ഇലക്ട്രോണിക്സ്, എൻജിനീയറിങ് എന്നിവയിലെ അടിസ്ഥാന കാര്യങ്ങളും അറിഞ്ഞിരിക്കണം. അപേക്ഷാരീതി സൈറ്റിലുണ്ട്. 2 റഫറിമാർ ഓൺലൈനായി അയയ്ക്കുന്ന അസൈൻമെന്റ് രഹസ്യ റിപ്പോർട്ടുകൾ നവംബർ 22-നകം എത്തിക്കുകയും വേണം. ഈ റിപ്പോർട്ടുകളില്ലെങ്കിലും അപേക്ഷ പരിഗണിക്കുമെങ്കിലും സെലക്‌ഷൻ സാധ്യത കുറയും.

പ്രവേശനപരീക്ഷ ജനുവരി 19-ന് രാവിലെ പത്തിന് വിവിധ കേന്ദ്രങ്ങളിലായി നടത്തും. പരീക്ഷയുടെ ദൈർഘ്യം 2 മണിക്കൂറായിരിക്കും. 3 വിഭാഗങ്ങളിലായി 40 ഒബ്ജക്ടീവ് ചോദ്യങ്ങൾ ഉണ്ടാകും. മികവു കാട്ടുന്നവർക്ക് 45 മിനിറ്റോളം നീളുന്ന 2 ഇന്റർവ്യൂകൾ ഉണ്ടാകും. തീയതി പിന്നീടറിയിക്കും. അപേക്ഷകരുടെ മറ്റേതെങ്കിലും പരീക്ഷ ഇനാറ്റ് തീയതികളിലാണെങ്കിൽ ‘JEST’ വഴിയും (www.jest.org.in) പിഎച്ച്ഡി പ്രവേശനത്തിനു ശ്രമിക്കാം.

പുണെ സർവകലാശാലയും ഇന്റർയൂണിവേഴ്സിറ്റി സെന്ററും ചേർന്ന് നടത്തുന്ന ജോയിന്റ് എംഎസ്സിക്കും അപേക്ഷിക്കാം. രണ്ടാം വർഷംവരെ മാത്സ് അടങ്ങിയ ഫിസിക്സ് ബിഎസ്സി, ഏതെങ്കിലും ശാഖയിലെ ബിഇ/ബിടെക് ഇവയിലൊന്ന് 55%/50% മാർക്കോടെ പൂർത്തിയാക്കുന്നവർക്കാണ് അവസരം. അസ്ട്രോഫിസിക്സ് അടങ്ങിയ ഫിസിക്സ് എംഎസ്സിയാണ് ലഭിക്കുക. 1000 രൂപ മാസം സ്റ്റൈപൻഡുണ്ട്. ട്യൂഷൻ ഫീ തിരികെ തരികയും ചെയ്യും. ഇനാറ്റ് വഴി മാത്രമാണ് ഈ എംഎസ്സി പ്രവേശനം, എന്നാൽ ഇന്റർവ്യൂ ഇല്ല.

Story Highlights: IUCAA offers PhD scholarships in Astronomy, Astrophysics, and Physics through INAT 2025 exam

Leave a Comment