ശുക്രയാൻ 1: 2028 മാർച്ച് 29-ന് വിക്ഷേപണം; ശുക്രനിലേക്കുള്ള ഇന്ത്യയുടെ സ്വപ്നദൗത്യം

Anjana

Shukrayaan-1 Venus mission

ഇന്ത്യയുടെ സ്വപ്നദൗത്യമായ ശുക്രയാൻ 1-ന്റെ വിക്ഷേപണ തീയതി ഐഎസ്ആർഓ പ്രഖ്യാപിച്ചു. 2028 മാര്‍ച്ച് 29-ന് ശുക്രനിലെ രഹസ്യങ്ങള്‍ തേടി ശുക്രയാൻ 1 ന്റെ പര്യവേക്ഷണയാത്ര ആരംഭിക്കും. സാങ്കേതിക കാരണങ്ങളാൽ 2024 ഡിസംബറിൽ നിന്നും വിക്ഷേപണം നീട്ടിവച്ചതായി ഐഎസ്ആർഒ അറിയിച്ചു. പേടകം ശുക്രനിലെത്താൻ 112 ദിവസങ്ങൾ എടുക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ശുക്രനിലെ പര്‍വതങ്ങളുടെ ഘടന, അഗ്‌നിപര്‍വതങ്ങള്‍, സ്ഥിരമായി പെയ്യുന്ന ആഡിസ് മഴ, കാറ്റിന്റെ വേഗത, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്നിധ്യം, അന്തരീക്ഷ ഉപരിപാളിയായ അയണോസ്ഫിയറില്‍ സൗരവാതങ്ങളുടെ പ്രഭാവം എന്നിവയെ കുറിച്ച് പഠിക്കുക എന്നതാണ് ശുക്രയാന്റെ ലക്ഷ്യം. ഓർബിറ്റർ ദൗത്യമായതിനാൽ പേടകം ശുക്രനിൽ ഇറങ്ങില്ല, മറിച്ച് അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് അയക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Also Read: ദൃശ്യവിസ്മയമായി ‘ശുചിൻഷൻ’; വാൽനക്ഷത്രം കണ്ട അമ്പരപ്പിൽ ജനങ്ങൾ

ഓരോ 19 മാസത്തിനും ഇടയിലാണ് ശുക്രന്‍ ഭൂമിയോട് അടുത്ത് വരിക. ഇതാണ് ശുക്രനിലേക്ക് പര്യവേക്ഷണ വാഹനം വിക്ഷേപിക്കാന്‍ അനുയോജ്യമായ ‘ഒപ്റ്റിമല്‍ ലോഞ്ച് വിന്‍ഡോ’. 2023-ൽ ആദ്യം വിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം 2024 ലേക്ക് നീട്ടിയിരുന്നു. ഈ ദൗത്യം വിജയകരമാകുന്നതോടെ സോവിയറ്റ് യൂണിയന്‍, അമേരിക്ക, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ജപ്പാന്‍ എന്നിവയ്ക്ക് പിന്നാലെ ശുക്രനിലേക്ക് പര്യവേക്ഷണം നടത്തുന്ന അഞ്ചാമത്തെ ബഹിരാകാശ ഏജന്‍സിയായി ഐഎസ്ആര്‍ഒ മാറും.

Also Read: കോവിഡ് 19 ചന്ദ്രനെയും ബാധിച്ചു, പഠനവുമായി ഗവേഷകർ

Story Highlights: ISRO announces launch date for Shukrayaan-1 mission to Venus, set for March 29, 2028

Leave a Comment