ഐഎസ്ആർഒയുടെ നൂറാമത് റോക്കറ്റ് വിക്ഷേപണത്തിന് ശ്രീഹരിക്കോട്ട ഒരുങ്ങുന്നു. ഈ മാസം 29ന് രാവിലെ 6.23നാണ് GSLV F-15 റോക്കറ്റ് സതീഷ് ധവാൻ സ്പെയിസ് സെന്ററിൽ നിന്ന് ആകാശത്തേക്ക് കുതിക്കുക. നാവിഗേഷൻ ഉപഗ്രഹമായ NVS 2 ആണ് ഈ ദൗത്യത്തിലൂടെ ഭ്രമണപഥത്തിലെത്തുക. NVS വണ്ണിന്റെ വിക്ഷേപണം 2023ൽ നടന്നിരുന്നു.
ഐഎസ്ആർഒയുടെ ശതാബ്ദി വിക്ഷേപണത്തിന്റെ ഏറ്റവും വലിയ സവിശേഷത ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ നൂറാം ദൗത്യമാണ് ഇതെന്നതാണ്. വിക്ഷേപണത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഐഎസ്ആർഒ അറിയിച്ചു. ഈ വിക്ഷേപണ വിജയം ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് കരുത്തേകും.
ഗഗൻയാൻ പദ്ധതി, ചാന്ദ്രയാൻ-4, ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ തുടങ്ങിയ പദ്ധതികൾക്ക് സഹായകമാകുന്ന സ്\u200cപേസ് ഡോക്കിങ് സാങ്കേതികവിദ്യ ഇന്ത്യ സ്വായത്തമാക്കിയിരുന്നു. ബഹിരാകാശ സാങ്കേതിക വിദ്യയുടെ പുരോഗതിക്കുള്ള ചെലവ് കുറഞ്ഞ മാർഗ്ഗങ്ങളിൽ ഒന്നാണ് SpaDeX ദൗത്യം. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
Story Highlights: ISRO is set for its 100th rocket launch from Sriharikota, carrying the NVS-2 navigation satellite.