അല് ജസീറയുടെ വെസ്റ്റ്ബാങ്ക് ഓഫീസില് ഇസ്രയേല് സൈന്യത്തിന്റെ റെയ്ഡ്; 45 ദിവസത്തേക്ക് അടച്ചുപൂട്ടാന് നിര്ദേശം

നിവ ലേഖകൻ

Al Jazeera West Bank office raid

ഖത്തറിന്റെ അധീനതയിലുള്ള സാറ്റലൈറ്റ് വാര്ത്താ ചാനലായ അല് ജസീറയുടെ വെസ്റ്റ്ബാങ്കിലെ ഓഫീസില് ഇസ്രയേല് സൈന്യം റെയ്ഡ് നടത്തി. മാസ്ക് ധരിച്ച ആയുധധാരികളായ സൈനികര് ഓഫീസിലേക്ക് പ്രവേശിക്കുകയും ചാനലിന്റെ വെസ്റ്റ്ബാങ്ക് ബ്യൂറോ അടച്ചു പൂട്ടണമെന്ന് ബ്യൂറോ ചീഫ് വാലിദ് അല് ഒമരിയോട് ആവശ്യപ്പെടുകയും ചെയ്തു. ഓഫീസില് ഇസ്രയേല് സൈന്യം പരിശോധന നടത്തുന്നതിന്റെ ദൃശ്യം ചാനല് തത്സമയം സംപ്രേക്ഷണം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

45 ദിവസത്തേക്ക് അല് ജസീറ ഇവിടെ അടച്ചു പൂട്ടണമെന്ന് കോടതി വിധി ഉണ്ടെന്ന് ഒരു ഇസ്രയേല് സൈനികന് പറഞ്ഞതായി റിപ്പോര്ട്ടുണ്ട്. എല്ലാ ക്യാമറകളും എടുത്ത് ഉടന് തന്നെ ഓഫീസ് വിടാനാണ് സൈനികന് ആവശ്യപ്പെട്ടത്. നിരോധനത്തെ അല് ജസീറ അപലപിച്ചു.

മനുഷ്യാവകാശങ്ങളും വിവരങ്ങള് അറിയുന്നതിനുള്ള അടിസ്ഥാന അവകാശവും ലംഘിക്കുന്ന ക്രിമിനല് നടപടിയെന്നാണ് അല് ജസീറ വ്യക്തമാക്കിയത്. മെയ് മാസത്തില് ഇസ്രയേല് അല് ജസീറയെ രാജ്യത്തിനകത്ത് പ്രവര്ത്തിക്കുന്നതില് നിന്നും വിലക്കിയിരുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണി എന്നായിരുന്നു ആരോപണം.

  പലസ്തീൻ ജനതക്കെതിരായ ആക്രമണം; ഇസ്രായേലിനെതിരെ വിമർശനവുമായി എം.വി. ഗോവിന്ദൻ

അതേ മാസത്തില് തന്നെ ചാനല് ഓഫീസായി ഉപയോഗിക്കുന്ന ജെറുസലേമിലെ ഹോട്ടല് മുറിയും റെയ്ഡ് ചെയ്തിരുന്നു. ഗാസ സ്ട്രിപ്പിലെ തങ്ങളുടെ പ്രവര്ത്തനങ്ങള് മൂടി വെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അല് ജസീറ ആരോപിച്ചു.

Story Highlights: Israeli military raids Al Jazeera’s West Bank office, orders closure amid ongoing media restrictions

Related Posts
പലസ്തീൻ ജനതക്കെതിരായ ആക്രമണം; ഇസ്രായേലിനെതിരെ വിമർശനവുമായി എം.വി. ഗോവിന്ദൻ
Palestine Israel conflict

പലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ Read more

ഗസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; ഗ്രെറ്റ തുൻബെർഗ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു
Israel Gaza attack

ഗസയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു. മധ്യഗസയിലെ നെറ്റ്സാരിം ഇടനാഴി സൈന്യം പിടിച്ചെടുത്തു. ഗസയിലേക്ക് Read more

  പാക് അധീന കശ്മീരിൽ സംഘർഷം; വെടിവെപ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്
ഗസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; തെക്കൻ അതിർത്തി കടക്കാൻ അനുമതി വേണമെന്ന് കറ്റ്സ്
Gaza attacks intensify

ഗസയിൽ ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കുന്നു. ഗസ നഗരത്തെ സൈന്യം വളഞ്ഞതായി പ്രതിരോധ Read more

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനാവില്ലെന്ന് നെതന്യാഹു; അമേരിക്കയുടെ സമാധാന കരാറിന് പിന്നാലെ പ്രസ്താവന
Palestine statehood Netanyahu

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഗാസയിൽ Read more

ഗസ്സയില് വെടിനിർത്തലിന് അമേരിക്കയുടെ സമാധാന ശ്രമം; 20 നിര്ദേശങ്ങളുമായി ട്രംപ്
Gaza peace plan

ഗസ്സയില് ഇസ്രായേല് നടത്തുന്ന ആക്രമണം അവസാനിപ്പിക്കാനായി 20 നിര്ദ്ദേശങ്ങളടങ്ങിയ സമാധാന കരാറുമായി അമേരിക്ക Read more

ഗാസയിലെ ഇസ്രായേൽ അതിക്രമം വംശഹത്യയെന്ന് ജെന്നിഫർ ലോറൻസ്
Jennifer Lawrence Gaza

ഇസ്രായേലിന്റെ ഗാസയിലെ നരനായാട്ടിനെതിരെ ആഞ്ഞടിച്ച് ഓസ്കാർ ജേതാവായ ജെന്നിഫർ ലോറൻസ്. ഇത് വംശഹത്യയാണെന്നും Read more

  ഗസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; തെക്കൻ അതിർത്തി കടക്കാൻ അനുമതി വേണമെന്ന് കറ്റ്സ്
വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് ട്രംപ്
West Bank annexation

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് Read more

Microsoft Israeli military

യുഎസ് ടെക് ഭീമനായ മൈക്രോസോഫ്റ്റ്, ഇസ്രായേൽ സൈന്യത്തിന് നൽകുന്ന ചില സേവനങ്ങൾ റദ്ദാക്കി. Read more

ഇസ്രായേലിനെ സസ്പെൻഡ് ചെയ്യാൻ യുവേഫ; ലോകകപ്പ് കളിക്കാനാകില്ലേ?
UEFA Israel suspension

ഗാസയിൽ ഇസ്രായേൽ വംശഹത്യ തുടരുന്ന സാഹചര്യത്തിൽ യുവേഫ ഇസ്രായേലിനെ സസ്പെൻഡ് ചെയ്യാൻ നീക്കം Read more

യെയിലത്തിൽ ഹൂതി ഡ്രോൺ ആക്രമണം; 22 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
Houthi drone attack

തെക്കൻ ഇസ്രയേലിലെ തുറമുഖ നഗരമായ യെയിലത്തിൽ ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് Read more

Leave a Comment