അല് ജസീറയുടെ വെസ്റ്റ്ബാങ്ക് ഓഫീസില് ഇസ്രയേല് സൈന്യത്തിന്റെ റെയ്ഡ്; 45 ദിവസത്തേക്ക് അടച്ചുപൂട്ടാന് നിര്ദേശം

നിവ ലേഖകൻ

Al Jazeera West Bank office raid

ഖത്തറിന്റെ അധീനതയിലുള്ള സാറ്റലൈറ്റ് വാര്ത്താ ചാനലായ അല് ജസീറയുടെ വെസ്റ്റ്ബാങ്കിലെ ഓഫീസില് ഇസ്രയേല് സൈന്യം റെയ്ഡ് നടത്തി. മാസ്ക് ധരിച്ച ആയുധധാരികളായ സൈനികര് ഓഫീസിലേക്ക് പ്രവേശിക്കുകയും ചാനലിന്റെ വെസ്റ്റ്ബാങ്ക് ബ്യൂറോ അടച്ചു പൂട്ടണമെന്ന് ബ്യൂറോ ചീഫ് വാലിദ് അല് ഒമരിയോട് ആവശ്യപ്പെടുകയും ചെയ്തു. ഓഫീസില് ഇസ്രയേല് സൈന്യം പരിശോധന നടത്തുന്നതിന്റെ ദൃശ്യം ചാനല് തത്സമയം സംപ്രേക്ഷണം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

45 ദിവസത്തേക്ക് അല് ജസീറ ഇവിടെ അടച്ചു പൂട്ടണമെന്ന് കോടതി വിധി ഉണ്ടെന്ന് ഒരു ഇസ്രയേല് സൈനികന് പറഞ്ഞതായി റിപ്പോര്ട്ടുണ്ട്. എല്ലാ ക്യാമറകളും എടുത്ത് ഉടന് തന്നെ ഓഫീസ് വിടാനാണ് സൈനികന് ആവശ്യപ്പെട്ടത്. നിരോധനത്തെ അല് ജസീറ അപലപിച്ചു.

മനുഷ്യാവകാശങ്ങളും വിവരങ്ങള് അറിയുന്നതിനുള്ള അടിസ്ഥാന അവകാശവും ലംഘിക്കുന്ന ക്രിമിനല് നടപടിയെന്നാണ് അല് ജസീറ വ്യക്തമാക്കിയത്. മെയ് മാസത്തില് ഇസ്രയേല് അല് ജസീറയെ രാജ്യത്തിനകത്ത് പ്രവര്ത്തിക്കുന്നതില് നിന്നും വിലക്കിയിരുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണി എന്നായിരുന്നു ആരോപണം.

  ഗസ്സയിൽ ഹമാസിനെതിരെ വൻ പ്രതിഷേധം

അതേ മാസത്തില് തന്നെ ചാനല് ഓഫീസായി ഉപയോഗിക്കുന്ന ജെറുസലേമിലെ ഹോട്ടല് മുറിയും റെയ്ഡ് ചെയ്തിരുന്നു. ഗാസ സ്ട്രിപ്പിലെ തങ്ങളുടെ പ്രവര്ത്തനങ്ങള് മൂടി വെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അല് ജസീറ ആരോപിച്ചു.

Story Highlights: Israeli military raids Al Jazeera’s West Bank office, orders closure amid ongoing media restrictions

Related Posts
ഗാസയിൽ ഇസ്രായേൽ കരയാക്രമണം: 24 മരണം
Gaza ground offensive

തെക്കൻ ഗാസയിലെ റഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ കര ആക്രമണത്തിൽ 24 പേർ Read more

വെടിനിർത്തൽ കരാർ ലംഘിച്ച് ബെയ്റൂട്ടിൽ ഇസ്രയേൽ മിസൈൽ ആക്രമണം
Beirut missile attack

ബെയ്റൂട്ടിന്റെ തെക്കൻ മേഖലയിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. നവംബറിൽ ഉണ്ടാക്കിയ വെടിനിർത്തൽ Read more

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം: ഹമാസ് നേതാവ് ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു
Gaza airstrikes

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സലാ ബർദാവിൽ ഉൾപ്പെടെ 19 Read more

ലെബനനിൽ ഇസ്രയേൽ ആക്രമണം: ഏഴ് പേർ കൊല്ലപ്പെട്ടു
Israel-Lebanon conflict

ലെബനനിൽ ഇസ്രയേൽ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 40 പേർക്ക് Read more

ഗസ്സയിലെ ആക്രമണം: ബന്ദികളെ മോചിപ്പിക്കണമെന്ന് ഇസ്രായേൽ
Gaza

ഗസ്സയിൽ വെടിനിർത്തൽ നിർദേശങ്ങൾ ഹമാസ് തള്ളിയതിനെ തുടർന്നാണ് വീണ്ടും ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ Read more

ഗാസയിൽ ഇസ്രയേൽ കര ആക്രമണം: 20 പലസ്തീനികൾ കൊല്ലപ്പെട്ടു
Gaza

ഇസ്രയേൽ സേന ഗാസയിൽ കരമാർഗ്ഗമുള്ള ആക്രമണം ആരംഭിച്ചു. ഇന്നത്തെ വ്യോമാക്രമണങ്ങളിൽ 20 പലസ്തീനികൾ Read more

  ഗോ സംരക്ഷകരുടെ ആക്രമണം: മുംബൈയിൽ നിന്ന് നാടുവിട്ട വ്യാപാരിക്ക് അയർലൻഡിൽ അഭയം
ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം: 300-ലധികം പേർ കൊല്ലപ്പെട്ടു
Gaza attack

ഇസ്രയേൽ-ഹമാസ് വെടിനിറുത്തൽ ചർച്ചകൾക്ക് ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിൽ ഗസ്സയിൽ 300-ലധികം പേർ Read more

ഇസ്രയേലും യൂറോപ്പിലെ തീവ്ര വലതുപക്ഷവും: നെതന്യാഹുവിന്റെ നയങ്ങൾ വിവാദത്തിൽ
Antisemitism

റൊമാനിയയിലെ തീവ്ര വലതുപക്ഷ നേതാവ് കാലിൻ ജോർജെസ്കുവുമായുള്ള ബന്ധം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ Read more

ജോർദാനിൽ വെടിയേറ്റ് മലയാളി മരിച്ചു; ബന്ധു എഡിസൺ നാട്ടിലെത്തി
Jordan

ഇസ്രായേലിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് തിരുവനന്തപുരം സ്വദേശി മരിച്ചു. Read more

Leave a Comment