തെക്കൻ ലെബനനിലെ യുഎൻ സമാധാന സേനാ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് പ്രധാന യുഎൻ കേന്ദ്രങ്ങൾക്കുനേരെയാണ് ആക്രമണം ഉണ്ടായത്. റോയിറ്റേഴ്സ് റിപ്പോർട്ട് അനുസരിച്ച്, യുഎൻ സമാധാന സേനാംഗങ്ങൾ ഉപയോഗിക്കുന്ന വാച്ച് ടവർ ഇസ്രയേൽ സേന നശിപ്പിച്ചു.
ആക്രമണങ്ങളിൽ രണ്ടുപേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. എന്നാൽ മറ്റ് രണ്ട് ആക്രമണങ്ങളിൽ ആർക്കും പരുക്കേറ്റിട്ടില്ല. പരുക്കേറ്റ രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അവരുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. ഇറ്റാലിയൻ പ്രതിരോധവകുപ്പ് മന്ത്രി ഈ ആക്രമണങ്ങളെ അപലപിച്ചു.
ഹിസ്ബുള്ള കേന്ദ്രങ്ങൾക്കുനേരെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം തുടരുന്നതിനിടെയാണ് യുഎൻ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടത്. യുഎൻ സമാധാന സേനാംഗങ്ങളുടെ വാഹനങ്ങൾ, അവർ താമസിക്കുന്ന സ്ഥലത്തെ പ്രവേശന കവാടം, ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന സാമഗ്രികൾ എന്നിവയും ഇസ്രയേൽ സൈന്യം നശിപ്പിച്ചതായി ആരോപണമുണ്ട്.
Story Highlights: Israeli forces attack UN peacekeeping positions in southern Lebanon, damaging facilities and injuring two personnel