ഇസ്രയേല് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഹിസ്ബുള്ളയുടെ പുതിയ തലവനെതിരെ ഭീഷണി ഉയര്ത്തി. നെയിം ക്വസെമിന്റെ നിയമനം താത്ക്കാലികം മാത്രമാണെന്നും അദ്ദേഹം ആ സ്ഥാനത്ത് അധികകാലം ഉണ്ടാകില്ലെന്നും മന്ത്രി എക്സില് കുറിച്ചു. ഹീബ്രു ഭാഷയിലെ മറ്റൊരു പോസ്റ്റില് കൗണ്ട് ഡൗണ് തുടങ്ങിയതായും സൂചിപ്പിച്ചു. കഴിഞ്ഞയാഴ്ച തെക്കന് ബെയ്റൂട്ടില് ഇസ്രായേല് സൈന്യം നടത്തിയ വ്യോമാക്രമണത്തില് ഹിസ്ബുല്ലയുടെ തലവനായിരുന്ന ഹാഷിം സഫീദ്ദീന് കൊല്ലപ്പെട്ടിരുന്നു.
ഒക്ടോബര് നാലിന് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഇസ്രായേല് ആക്രമണം നടത്തിയത്. രഹസ്യാന്വേഷണ വിഭാഗം തലവന് അലി ഹുസൈന് ഹാസിമയ്ക്കൊപ്പമാണ് സഫിയുദ്ദീനും കൊല്ലപ്പെട്ടതെന്ന് ഇസ്രായേല് പ്രതിരോധ സേനയുടെ (ഐഡിഎഫ്) പ്രസ്താവനയില് അറിയിച്ചിരുന്നു. 1982 മുതല് ഹിസ്ബുള്ള തലപ്പത്ത് തുടരുന്ന മുതിര്ന്ന നേതാവാണ് 71 വയസുകാരനായ നെയിം ക്വസെമം. 2006ല് ഇസ്രയേലുമായി ഹിസ്ബുള്ള യുദ്ധം പ്രഖ്യാപിച്ച സമയത്താണ് ആദ്യമായി നെയിം വാര്ത്തകളില് നിറഞ്ഞത്.
ബെയ്റൂത്തില് ഇസ്രയേല് അതിര്ത്തി പ്രദേശമായ ക്ഫാര് ഫിലയിലാണ് നെയിമിന്റെ ജനനം.