ഇസ്രയേൽ സേന ഗാസയിൽ കരമാർഗ്ഗമുള്ള ആക്രമണം ആരംഭിച്ചു. മധ്യ, തെക്കൻ ഗാസ മുനമ്പിനോട് ചേർന്നുള്ള ഒരു ഇടനാഴി പിടിച്ചെടുക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ഇന്നത്തെ വ്യോമാക്രമണങ്ങളിൽ പലസ്തീനിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗവും ഇന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുഎൻ സംഘത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഹമാസ് തടവിൽ പാർപ്പിച്ചിരിക്കുന്ന ഡസൻ കണക്കിന് ആളുകളെ മോചിപ്പിക്കാത്തത് ഇസ്രയേലിന്റെ രോഷം വർധിപ്പിച്ചിട്ടുണ്ട്.
ഇസ്രയേൽ ഇന്നലെ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായാണ് വിവരം. രണ്ട് മാസത്തോളം നീണ്ടുനിന്ന വെടിനിർത്തലിന് ശേഷമാണ് പുതിയ ആക്രമണം ആരംഭിച്ചത്. കാസയ്ക്കും ഇസ്രയേലിനും ഇടയിലെ നെറ്റ്സറിം ഇടനാഴി പിടിച്ചെടുക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം.
മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ ശക്തിപ്പെടുന്നതിനിടെയാണ് ഇസ്രയേലിന്റെ ഈ അപ്രതീക്ഷിത നീക്കം. തടവുകാരെ ഉടൻ വിട്ടയച്ചില്ലെങ്കിൽ കൂടുതൽ രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Highlights: Israeli ground offensive in Gaza kills 20 Palestinians and a UN peacekeeper.