ഇഷ അംബാനിയുടെ ട്രെൻഡി ഹാൻഡ് ബാഗിന് പിന്നിലെ രഹസ്യം

നിവ ലേഖകൻ

Isha Ambani handbag

ഇഷ അംബാനി ഫാഷൻ ലോകത്തെ സ്റ്റാറാണ്. കോടീശ്വരന്റെ മകൾ എന്നതിനപ്പുറം, അവരുടെ വസ്ത്രങ്ങളും ആഭരണങ്ങളും ബാഗുകളും എല്ലായ്പ്പോഴും പുതുമ കൊണ്ടുവരുന്നു. ഇഷയുടെ ഔട്ട്ഫിറ്റുകൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിക്കാറുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സഹോദരൻ അനന്ദ് അംബാനിയുടെ വിവാഹ ചടങ്ങുകളിൽ അവർ ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. റിലയൻസ് റീടെയിലിന്റെ എംഡി കൂടിയായ ഇഷ നിലവിൽ ഏഴ് കമ്പനികൾക്കാണ് നേതൃത്വം നൽകുന്നത്. കോർപറേറ്റ് ലോകത്ത് തന്റേതായ ഇടം കണ്ടെത്താൻ സാധിച്ചതുപോലെ തന്നെ ഫാഷൻ സെൻസിലും അവർ ഒട്ടും പിന്നിലല്ല.

  മോഹൻലാൽ- പൃഥ്വിരാജ് ചിത്രം 'എമ്പുരാൻ' തിയേറ്ററുകളിൽ

ഇപ്പോഴിതാ ഒരു ലോഞ്ചിങ് പരിപാടിയിൽ എത്തിയ ഇഷയുടെ കയ്യിലെ ബാഗാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ലക്ഷ്വറി ബ്രാൻഡായ ഹെർമിസ് കെല്ലിയുടെ കറുപ്പ് നിറത്തിലുള്ള ലെതർ ബാഗായിരുന്നു ഇഷയുടെ ഔട്ട്ഫിറ്റിന്റെ ഹൈലൈറ്റ്. ഈ ബാഗിനു മുകളിൽ രണ്ട് ഡയമണ്ട് ചാം കസ്റ്റമൈസ് ചെയ്തിരുന്നു.

ഇഷയുടെ ഇരട്ടക്കുട്ടികളായ ആദ്യയുടെയും കൃഷ്ണയുടെയും പേരുകൾ പതിച്ച ഡയമണ്ട് ഹാൻഡ് ബാഗിൽ, അമൂല്യമായ ഡയമണ്ടിൽ ആദ്യയുടെ പേരും, പച്ച നിറത്തിലുള്ള ഡയമണ്ടിൽ കൃഷ്ണയുടെ പേരുമാണ് ഉപയോഗിച്ചിരിക്കുന്നത്. ലക്ഷ്വറി ജൂവൽ ഡിസൈനറായ അഷ്ന മെഹ്തയാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇഷ അംബാനിയുടെ സഹോദര ഭാര്യയായ ശ്ലോക മെഹ്തയുടെ കസിനാണ് ഈ ബാഗിന്റെ ഡിസൈനർ.

  എമ്പുരാൻ മലയാള സിനിമയുടെ വഴിത്തിരിവാകുമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

ട്രെൻഡിനൊപ്പം പോകാറുള്ള ഇഷ ഇത്തവണ കസ്റ്റമൈസ്ഡ് ബാഗ് ചാമുകളുടെ ട്രെൻഡാണ് തുടങ്ങി വച്ചിരിക്കുന്നത്.

Story Highlights: Isha Ambani’s customized Hermes Kelly bag with diamond charms featuring her children’s names becomes a social media sensation.

Related Posts
പാരിസ് ഫാഷന് വീക്കില് ഐശ്വര്യയും ആലിയയും; നവ്യയുടെ പിന്തുണ വിവാദമാകുന്നു
Aishwarya Rai Alia Bhatt Paris Fashion Week

പാരിസ് ഫാഷന് വീക്കില് ഐശ്വര്യ റായിയും ആലിയ ഭട്ടും റാംപ് വാക്ക് നടത്തി Read more

Leave a Comment