ഇസ്രായേൽ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ മറുപടി: ഇറാൻ

നിവ ലേഖകൻ

Iran-Israel conflict

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയരുന്നു. ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, ഇസ്രായേൽ തിരിച്ചടി നൽകാൻ ശ്രമിച്ചാൽ അതിനുള്ള മറുപടി കൂടുതൽ ശക്തമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഗാസയിലെയും ലെബനനിലെയും കൂട്ടക്കുരുതിയ്ക്ക് മറുപടിയെന്നോണം ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് സെയ്ദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.

യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കാൻ രണ്ട് മാസത്തോളം കാലം സംയമനം പാലിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേലിനെതിരെ ഇറാൻ തൊടുത്ത് വിട്ടത് 180ലധികം ഹൈപ്പര്സോണിക് മിസൈലുകളാണ്. ഹമാസ്, ഹിസ്ബുല്ല നേതാക്കളെ കൊലപ്പെടുത്തിയതിന്റെ മറുപടിയെന്നോണമാണ് ഇസ്രായേലിലേയ്ക്ക് മിസൈലാക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കി.

  ട്രംപിനെ പ്രശംസിച്ച് നെതന്യാഹു; ഇസ്രയേലിന്റെ ഉറ്റ സുഹൃത്തെന്ന് പ്രധാനമന്ത്രി

എന്നാൽ, ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈലാക്രമണം ഫലപ്രദമല്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. ഇസ്രായേൽ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്ന് വൈറ്റ് ഹൌസ് അറിയിച്ചു.

Story Highlights: Iran warns of stronger response if Israel retaliates for missile attack, escalating tensions in Middle East

Related Posts
ഗസ്സയിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം; സമാധാന കരാർ ലംഘിച്ച് ഇസ്രയേൽ വ്യോമാക്രമണം
Gaza airstrikes

ഗസ്സയിൽ സമാധാന ഉടമ്പടി ലംഘിച്ച് ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഹമാസും റോക്കറ്റ് ആക്രമണം Read more

ഗസയിൽ ഇസ്രായേൽ ആക്രമണം; 11 പലസ്തീൻകാർ കൊല്ലപ്പെട്ടു
Gaza Israeli attack

ഗസയിൽ സമാധാന കരാർ നിലനിൽക്കെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 11 പലസ്തീൻകാർ കൊല്ലപ്പെട്ടു. Read more

  കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി
ഹൂതി സൈനിക മേധാവി കൊല്ലപ്പെട്ടു; ഇസ്രായേലിന് കനത്ത മറുപടി നൽകുമെന്ന് ഹൂതികൾ
Houthi military chief

യെമനിലെ ഹൂതി സൈനിക മേധാവി അബ്ദുൾ കരീം അൽ ഗമാരി ഇസ്രായേൽ ആക്രമണത്തിൽ Read more

ഹമാസ് വെടിനിർത്തൽ ലംഘിച്ചാൽ വീണ്ടും യുദ്ധമെന്ന് ട്രംപ്
Hamas Ceasefire Violation

ഹമാസ് വെടിനിർത്തൽ ലംഘിച്ചാൽ വീണ്ടും യുദ്ധമുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് Read more

വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ; ഗസ്സയിൽ ഒൻപത് പലസ്തീനികൾ കൊല്ലപ്പെട്ടു
Gaza ceasefire violation

അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ ഒൻപതോളം പലസ്തീനികളെ Read more

Gaza conflict

ഗസ്സയിൽ സമാധാന ചർച്ചകൾ വഴിമുട്ടുന്ന സാഹചര്യത്തിൽ ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നതിൽ ഹമാസ് Read more

ട്രംപിനെ പ്രശംസിച്ച് നെതന്യാഹു; ഇസ്രയേലിന്റെ ഉറ്റ സുഹൃത്തെന്ന് പ്രധാനമന്ത്രി
Benjamin Netanyahu

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇസ്രയേൽ പാർലമെൻ്റിനു വേണ്ടി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു Read more

ഗാസയിലെ ബന്ദി മോചനം: 20 ഇസ്രായേലികളെ ഹമാസ് കൈമാറി, പലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചു
Israeli hostages release

ഗാസയിൽ തടവിലാക്കിയ 20 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. രണ്ടായിരത്തോളം പലസ്തീൻ തടവുകാരെ Read more

ഗാസ: 20 ഇസ്രായേലി ബന്ദികളെ മോചിപ്പിച്ച് ഹമാസ്; പലസ്തീൻ തടവുകാരെ ഉടൻ വിട്ടയക്കും
Israeli hostages release

സമാധാനത്തിന്റെ ആദ്യ പടിയായി ഗാസയിൽ തടവിലാക്കിയ 20 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. Read more

Leave a Comment