ഇസ്രായേൽ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ മറുപടി: ഇറാൻ

നിവ ലേഖകൻ

Iran-Israel conflict

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയരുന്നു. ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, ഇസ്രായേൽ തിരിച്ചടി നൽകാൻ ശ്രമിച്ചാൽ അതിനുള്ള മറുപടി കൂടുതൽ ശക്തമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഗാസയിലെയും ലെബനനിലെയും കൂട്ടക്കുരുതിയ്ക്ക് മറുപടിയെന്നോണം ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് സെയ്ദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.

യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കാൻ രണ്ട് മാസത്തോളം കാലം സംയമനം പാലിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേലിനെതിരെ ഇറാൻ തൊടുത്ത് വിട്ടത് 180ലധികം ഹൈപ്പര്സോണിക് മിസൈലുകളാണ്. ഹമാസ്, ഹിസ്ബുല്ല നേതാക്കളെ കൊലപ്പെടുത്തിയതിന്റെ മറുപടിയെന്നോണമാണ് ഇസ്രായേലിലേയ്ക്ക് മിസൈലാക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കി.

  വേടനെതിരായ നടപടി ഒറ്റപ്പെട്ടതല്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമല്ല: കെ.സി. വേണുഗോപാൽ

എന്നാൽ, ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈലാക്രമണം ഫലപ്രദമല്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. ഇസ്രായേൽ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്ന് വൈറ്റ് ഹൌസ് അറിയിച്ചു.

Story Highlights: Iran warns of stronger response if Israel retaliates for missile attack, escalating tensions in Middle East

Related Posts
പാകിസ്താനിൽ മിസൈൽ ആക്രമണം നടത്തി ഇന്ത്യ; കനത്ത തിരിച്ചടി
India Pakistan missile attack

പാകിസ്താനിൽ ഇന്ത്യയുടെ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ലാഹോർ, സിയാൽകോട്ട്, Read more

പാക് മിസൈൽ ആക്രമണം തകർത്ത് ഇന്ത്യ; തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്
Pakistan missile attack

ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താൻ നടത്തിയ മിസൈൽ ആക്രമണം ഇന്ത്യൻ സായുധസേന പരാജയപ്പെടുത്തി. നിയന്ത്രണ Read more

  ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്ഥാൻ
ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; നിർണായക കൂടിക്കാഴ്ചകൾ ഇന്ന്
Iran foreign minister India

ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ചി ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക Read more

യെമനിലെ തുറമുഖത്ത് ഇസ്രായേൽ ബോംബാക്രമണം
Israel Yemen conflict

ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ, Read more

ഇസ്രായേൽ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 8 പേർക്ക് പരിക്ക്
Ben Gurion Airport attack

യെമനിലെ ഹൂതി വിമതർ ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം നടത്തി. Read more

ഖത്തർ ഗേറ്റ് ആരോപണം അടിസ്ഥാനരഹിതമെന്ന് ഖത്തർ പ്രധാനമന്ത്രി
Qatar Gaza mediation

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമങ്ങളെക്കുറിച്ച് ഇസ്രായേൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന Read more

ഇറാനിലെ തുറമുഖ നഗരത്തിൽ വൻ സ്ഫോടനം: നാല് മരണം, 562 പേർക്ക് പരിക്ക്
Bandar Abbas explosion

ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ നാല് പേർ Read more

ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം: 400 ലധികം പേർക്ക് പരിക്ക്
Shahid Rajaee port explosion

ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം. 400 ലധികം പേർക്ക് പരിക്കേറ്റു. Read more

കാശ്മീർ പ്രശ്നം: ഇന്ത്യ-പാക് മധ്യസ്ഥതയ്ക്ക് ഇറാൻ തയ്യാർ
Kashmir mediation

കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ മധ്യസ്ഥത വഹിക്കാൻ ഇറാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി. Read more

Leave a Comment