ഇസ്രയേലിനെതിരായ ആക്രമണം ന്യായീകരിച്ച് ഇറാൻ നേതാവ്; മുസ്ലിം രാജ്യങ്ങളോട് ഐക്യദാർഢ്യം ആവശ്യപ്പെട്ടു

നിവ ലേഖകൻ

Iran Israel conflict

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി ഇസ്രയേലിനെതിരെ നടത്തിയ വ്യോമാക്രമണത്തെ ന്യായീകരിച്ചു. ടെഹ്റാനിലെ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷമുള്ള പ്രഭാഷണത്തിൽ, ഇത് ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേൽ രക്തദാഹിയാണെന്നും അമേരിക്ക പേപ്പട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുസ്ലിം രാജ്യങ്ങൾ ഇസ്രയേലിനെതിരെ ഒന്നിച്ചുനിൽക്കണമെന്ന് ഖമനേയി ആഹ്വാനം ചെയ്തു. ഇറാന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5 വർഷത്തിനിടെ ആദ്യമായി നടത്തിയ വെള്ളിയാഴ്ച നമസ്കാരത്തിലാണ് ഖമെനയി ഈ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ഇതിന് മുൻപ്, 2020 ജനുവരിയിൽ, റവല്യൂഷണറി ഗാർഡ്സ് കമ്മാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നാലെയാണ് അദ്ദേഹം അവസാനമായി വെള്ളിയാഴ്ച പ്രാർത്ഥന നടത്തിയത്. ടെഹ്റാനിലെ പള്ളിയിലാണ് അയത്തൊള്ള ജനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇതിനിടെ, ഇറാന് തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ ഉറച്ച നിലപാട് സ്വീകരിച്ചിരിക്കുകയാണ്.

  ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം: ഹമാസ് നേതാവ് ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു

ഇറാന്റെ എണ്ണ സംഭരണശാലകൾ തകർക്കാൻ ഇസ്രയേലുമായി ചർച്ച നടത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മിസൈൽശേഖരമാണ് ഇറാന്റേതെന്ന് വിലയിരുത്തപ്പെടുന്നു. മൂവായിരത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ ഇറാന്റെ കൈവശമുണ്ടെന്നാണ് അമേരിക്ക പറയുന്നത്.

Story Highlights: Iran’s Supreme Leader Khamenei justifies airstrikes against Israel, calls for Muslim unity

Related Posts
ആണവ ചർച്ച: നേരിട്ട് ചർച്ചയ്ക്കില്ലെന്ന് ഇറാൻ
Iran nuclear talks

ആണവ പദ്ധതിയെച്ചൊല്ലി അമേരിക്കയുമായി നേരിട്ട് ചർച്ചയ്ക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. മധ്യസ്ഥർ വഴി ചർച്ചയ്ക്ക് Read more

ഗാസയിൽ ഇസ്രായേൽ കരയാക്രമണം: 24 മരണം
Gaza ground offensive

തെക്കൻ ഗാസയിലെ റഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ കര ആക്രമണത്തിൽ 24 പേർ Read more

വെടിനിർത്തൽ കരാർ ലംഘിച്ച് ബെയ്റൂട്ടിൽ ഇസ്രയേൽ മിസൈൽ ആക്രമണം
Beirut missile attack

ബെയ്റൂട്ടിന്റെ തെക്കൻ മേഖലയിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. നവംബറിൽ ഉണ്ടാക്കിയ വെടിനിർത്തൽ Read more

  ലഹരിവിരുദ്ധ പദ്ധതികളുമായി കോഴിക്കോട്, കൊച്ചി കോർപ്പറേഷനുകൾ
ഗസ്സയിൽ ഹമാസിനെതിരെ വൻ പ്രതിഷേധം
Gaza Protests

ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിൽ ഹമാസിനെതിരെ വൻ പ്രതിഷേധം. ഹമാസ് ഭരണത്തിനെതിരെ നടന്ന Read more

ഇറാൻ ലോകകപ്പിലേക്ക്; തുടർച്ചയായ നാലാം തവണ
FIFA World Cup 2026

ഉസ്ബെക്കിസ്ഥാനുമായി സമനിലയിൽ പിരിഞ്ഞ ഇറാൻ ഫിഫ ലോകകപ്പ് 2026 യോഗ്യത നേടി. ഇറാൻ Read more

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം: ഹമാസ് നേതാവ് ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു
Gaza airstrikes

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സലാ ബർദാവിൽ ഉൾപ്പെടെ 19 Read more

ഗസ്സയിലെ ആക്രമണം: ബന്ദികളെ മോചിപ്പിക്കണമെന്ന് ഇസ്രായേൽ
Gaza

ഗസ്സയിൽ വെടിനിർത്തൽ നിർദേശങ്ങൾ ഹമാസ് തള്ളിയതിനെ തുടർന്നാണ് വീണ്ടും ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ Read more

ഗാസയിൽ ഇസ്രയേൽ കര ആക്രമണം: 20 പലസ്തീനികൾ കൊല്ലപ്പെട്ടു
Gaza

ഇസ്രയേൽ സേന ഗാസയിൽ കരമാർഗ്ഗമുള്ള ആക്രമണം ആരംഭിച്ചു. ഇന്നത്തെ വ്യോമാക്രമണങ്ങളിൽ 20 പലസ്തീനികൾ Read more

ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം: 300-ലധികം പേർ കൊല്ലപ്പെട്ടു
Gaza attack

ഇസ്രയേൽ-ഹമാസ് വെടിനിറുത്തൽ ചർച്ചകൾക്ക് ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിൽ ഗസ്സയിൽ 300-ലധികം പേർ Read more

Leave a Comment