ഇറാൻ ദൗത്യം വിജയകരം; സമാധാനത്തിന് തയ്യാറായില്ലെങ്കിൽ കടുത്ത ആക്രമണമുണ്ടാകുമെന്ന് ട്രംപ്

Iran strikes

ഇറാനിലെ ദൗത്യം വിജയകരമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കാര്യങ്ങൾ ഇല്ലാതാക്കാൻ ഒരു ടീമായി പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇറാൻ സമാധാനത്തിന് തയ്യാറായില്ലെങ്കിൽ ഭാവിയിൽ ഇതിനേക്കാൾ വലിയ ആക്രമണങ്ങൾ നടത്തേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. വ്യോമാക്രമണം നടത്തിയ ശേഷം യുഎസ് യുദ്ധവിമാനങ്ങൾ തിരികെ എത്തിയെന്നും ട്രംപ് അറിയിച്ചു. ഇനി സമാധാനത്തിനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ വഴങ്ങിയില്ലെങ്കിൽ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് സൈന്യത്തിന് മാത്രം കഴിയുന്ന കാര്യമാണ് ഇപ്പോൾ ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ഇസ്രായേൽ സൈന്യത്തെയും ട്രംപ് അഭിനന്ദിച്ചു.

അതേസമയം, ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. സമാധാനം പിടിച്ചെടുക്കേണ്ടതാണെന്നും ബെഞ്ചമിൻ നെതന്യാഹു അഭിപ്രായപ്പെട്ടു. സമാധാനത്തിനായി യുഎസ് പ്രവർത്തിച്ചെന്നും നെതന്യാഹു പ്രസ്താവിച്ചു.

  ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്ത്; ട്രംപിന്റെ പരിഹാസം

ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെയും അവരുടെ ആയുധങ്ങളെയും ട്രംപ് ഇല്ലാതാക്കിയെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് നെതന്യാഹു പറഞ്ഞു. ഇത് പശ്ചിമേഷ്യയെ സമാധാനത്തിലേക്ക് നയിക്കുന്ന നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തിയിലൂടെ സമാധാനം എന്ന തത്വം ട്രംപും താനും എപ്പോഴും പറയാറുണ്ടെന്നും നെതന്യാഹു സൂചിപ്പിച്ചു.

ആദ്യം ശക്തി കാണിക്കുകയും പിന്നീട് സമാധാനത്തിന് ശ്രമിക്കുകയുമാണ് തങ്ങളുടെ രീതി. ഇന്ന് രാത്രി പ്രസിഡന്റ് ട്രംപും അമേരിക്കയും വളരെയധികം ശക്തിയോടെ പ്രവർത്തിച്ചു. പ്രസിഡന്റ് ട്രംപിന് നന്ദി പറയുന്നുവെന്നും ഇസ്രായേലിലെ ജനങ്ങൾ അദ്ദേഹത്തിന് കടപ്പെട്ടിരിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയെയും ഇസ്രായേലിനെയും അവരുടെ സഖ്യത്തെയും ദൈവമനുഗ്രഹിക്കട്ടെയെന്നും നെതന്യാഹു പ്രാർത്ഥിച്ചു.

Story Highlights : Trump in address to nation after Iran strikes

Related Posts
ഇന്ത്യയുമായി സൗഹൃദം തുടരുമെന്ന് ട്രംപ്; മോദിയുടെ ചില കാര്യങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും വിമർശനം

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എപ്പോഴും സൗഹൃദബന്ധം Read more

  'ഞാനിത്ര സുഖം അനുഭവിച്ചിട്ടില്ല'; മരണവാർത്തകളോട് പ്രതികരിച്ച് ട്രംപ്
ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്ത്; ട്രംപിന്റെ പരിഹാസം
India Russia China

ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ Read more

ഇന്ത്യയാണ് ഏറ്റവും കൂടുതല് നികുതി ചുമത്തുന്ന രാജ്യം; ട്രംപിന്റെ ആരോപണം
India trade policies

ഇന്ത്യ ഏറ്റവും കൂടുതല് നികുതി ചുമത്തുന്ന രാജ്യമാണെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് Read more

ചൈനയെ തടയാൻ ആർക്കും കഴിയില്ല; ട്രംപിന് മുന്നറിയിപ്പുമായി ഷി ജിൻപിങ്
Xi Jinping warning Trump

ചൈനയെ തടയാൻ ആർക്കും കഴിയില്ലെന്നും ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഷി ജിൻപിങ് പറഞ്ഞു. അമേരിക്കൻ Read more

‘ഞാനിത്ര സുഖം അനുഭവിച്ചിട്ടില്ല’; മരണവാർത്തകളോട് പ്രതികരിച്ച് ട്രംപ്
Trump health rumors

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് Read more

ട്രംപിന്റെ ഇറക്കുമതി തീരുവകള് നിയമവിരുദ്ധമെന്ന് അമേരിക്കന് കോടതി
Trump global tariffs

ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച മിക്ക ഇറക്കുമതി തീരുവകളും നിയമവിരുദ്ധമാണെന്ന് അമേരിക്കന് അപ്പീല് കോടതിയുടെ Read more

  ട്രംപിന്റെ ഇറക്കുമതി തീരുവകള് നിയമവിരുദ്ധമെന്ന് അമേരിക്കന് കോടതി
കമല ഹാരിസിന്റെ സുരക്ഷ റദ്ദാക്കി ട്രംപ്

യുഎസ് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷ പ്രസിഡന്റ് Read more

ട്രംപിന്റെ കോളുകൾക്ക് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി; നാല് തവണ വിളിച്ചിട്ടും പ്രതികരണമില്ല
India US trade

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോൺ വിളികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചില്ലെന്ന് Read more

കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് ആഗ്രഹമുണ്ടെന്ന് ട്രംപ്
Trump Kim Jong Un meeting

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് Read more

ട്രംപിന് ആശ്വാസം; ബിസിനസ് വഞ്ചനാക്കേസിലെ പിഴ റദ്ദാക്കി
Trump fraud case

ബിസിനസ് വഞ്ചനാക്കേസിൽ ഡൊണാൾഡ് ട്രംപിന് കീഴ്ക്കോടതി ചുമത്തിയ പിഴ ന്യൂയോർക്ക് അപ്പീൽ കോടതി Read more