ഇറാന്റെ മുന് പ്രസിഡന്റ് മഹമ്മൂദ് അഹമദി നെജാദ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇസ്രയേല് ചാരവൃത്തി നേരിടാന് ചുമതലപ്പെടുത്തിയ ഇറാന് രഹസ്യ സേവന വിഭാഗത്തിന്റെ തലവന് തന്നെ ഇസ്രയേലിന്റെ ചാരനാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 2021-ഓടെ ഇത് വ്യക്തമായതായും അദ്ദേഹം പറയുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് അഹമദി നെജാദ് വ്യക്തമാക്കുന്നു. ഇസ്രയേല് രഹസ്യാന്വേഷണ പ്രവര്ത്തനങ്ങള് നിരീക്ഷിക്കാന് ചുമതലപ്പെടുത്തിയ ഇറാനിയന് രഹസ്യാന്വേഷണ സംഘത്തിലെ 20 അധിക ഏജന്റുമാരും മൊസാദിന് വേണ്ടി പ്രവര്ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള് ഇസ്രയേലിന് നല്കുന്നതിന് ഈ ഇരട്ട ഏജന്റുമാരാണ് ഉത്തരവാദികളെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഇതിനിടെ, ഇസ്രയേലിന് നേരെയുള്ള ആക്രമണത്തില് നിന്ന് ഇറാൻ താൽകാലികമായി പിന്വാങ്ങിയിട്ടുണ്ട്. ഇനിയൊരു പ്രകോപനം ഉണ്ടാകുന്നതുവരെ തിരിച്ചടിയുണ്ടാകില്ലെന്ന് ഇറാന് വിദേശകാര്യമന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. എന്നാല് ഇറാന് വലിയ തെറ്റ് സംഭവിച്ചുവെന്നും തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചിന് നെതന്യാഹു മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇറാന് പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
Story Highlights: Former Iranian President Mahmoud Ahmadinejad reveals head of Iran’s secret service is an Israeli spy