ഇറാൻ സൈനിക മേധാവി മൊസാദ് ഏജന്റെന്ന് സംശയം; വീട്ടുതടങ്കലിൽ ചോദ്യം ചെയ്യുന്നു

Anjana

Iran military chief Mossad agent

ഇറാന്റെ സൈനിക മേധാവി ഇസ്മയിൽ ക്വാനി മൊസാദിന്റെ ഏജന്റാണെന്ന സംശയത്തിൽ വീട്ടുതടങ്കലിലാക്കി ചോദ്യം ചെയ്യുന്നതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ കുദ്‌സ് ഫോഴ്‌സിന്റെ കമാൻഡറായ ക്വാനിയെ ഈ മാസം നാല് മുതൽ കാണാനില്ലായിരുന്നു. ഇറാന്റെ സൈന്യത്തിൽ‌ പകുതിയിലധികം പേരും മൊസാദിന്റെ ഏജന്റുമാരുണ്ടെന്ന് മുൻ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിന് ശേഷം ലെബനനിലേക്ക് പോയ ക്വാനിയെ കുറിച്ച് പിന്നീട് വിവരം ലഭിച്ചിട്ടില്ല. ഹിസ്ബുള്ളയുടെ ഹാഷിം സഫീദ്ദീനോടൊപ്പം ഇസ്മായിൽ ക്വാനി ഒരു ബങ്കർ സ്‌ഫോടനത്തിൽ മരിച്ചതായാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് ക്വാനി ഹാഷിം സഫീദ്ദീനെ കണ്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നസ്‌റല്ലയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ക്വാനിയിലേക്കെത്തിയത്. 2020 ജനുവരിയിൽ യുഎസ് ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് ശേഷമാണ് ക്വാനി ഖുദ്‌സ് ഫോഴ്‌സിൻ്റെ കമാൻഡർ ആയത്. ഹാഷിം സഫീദ്ദീനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് മുൻപ് ക്വാനി ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയെയിലായിരുന്നു. ആ സമയത്ത് ക്വാനി സഫീദ്ദീനെ കണ്ടിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Story Highlights: Iran’s military chief Ismail Qaani suspected as Mossad agent, under house arrest for questioning

Leave a Comment