ഇസ്രയേലിനെതിരെ ഇറാൻ രണ്ടാം റൗണ്ട് മിസൈൽ ആക്രമണം നടത്തി. ആദ്യ റൗണ്ടിൽ 100ലേറെ മിസൈലുകൾ തൊടുത്തതായാണ് റിപ്പോർട്ട്. ഇസ്രയേലിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി. ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്നും ബങ്കറുകളിൽ തുടരണമെന്നും നിർദേശമുണ്ട്.
ഇറാന്റെ മിസൈലുകൾ വെടിവെച്ചിടാൻ യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ ഉത്തരവ് നൽകി. അതേസമയം ഇറാന്റെ മിസൈലുകൾ അയൺ ഡോം തടുത്തിട്ടു. ഇസ്രയേലിൽ ഉടനീളം അപായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന് ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്.
തെക്കൻ ലെബനനിലേക്ക് ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ടെൽ അവീവിൽ രണ്ട് അക്രമികൾ നടത്തിയ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണം രാജ്യാന്തര സമൂഹത്തിന്റെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
Story Highlights: Iran launches second round of missile attacks on Israel, escalating tensions in the region