ഐക്യു Z10 ലൈറ്റ് 5G ജൂൺ 18-ന് വിപണിയിലേക്ക്

iQOO Z10 Lite 5G

ചെറിയ വിലയ്ക്ക് മികച്ച ഫീച്ചറുകളുമായി ഐക്യു Z10 ലൈറ്റ് 5G ജൂൺ 18-ന് വിപണിയിലേക്ക്. മിഡ് റേഞ്ചുകളും ഫ്ലാഗ്ഷിപ് കില്ലറുകളും പുറത്തിറക്കി വിപണിയിൽ തരംഗം സൃഷ്ടിക്കുമ്പോഴും, ബഡ്ജറ്റ് ഫോണുകൾക്കും ഐക്യു പ്രാധാന്യം നൽകുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. ഐക്യുവിൻ്റെ Z സീരീസിലെ ഏറ്റവും പുതിയ മോഡലാണ് Z10 ലൈറ്റ് 5G.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Z10 ലൈറ്റ് 5Gയുടെ പ്രധാന ആകർഷണം അതിൻ്റെ ബാറ്ററി ശേഷിയാണ്. ഈ ഫോണിൽ 6000mAhന്റെ വലിയ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഐപിഎസ് എൽസിഡി എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഇതിനുണ്ടാവുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിപ് സെറ്റ് ഏതാണെന്നുള്ള കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഈ ഫോണിന്റെ ക്യാമറ സവിശേഷതകളും ശ്രദ്ധേയമാണ്. 50 മെഗാപിക്സലിന്റെ ഡ്യുവൽ കാമറയാണ് ഇതിൽ ഉണ്ടാകുക. സെൽഫികൾക്കായി 8 എംപി സെൽഫി ഷൂട്ടറും ഇതിൽ നൽകിയിട്ടുണ്ട്.

മുൻഗാമിയെപ്പോലെ 4GB, 6GB റാം ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. കുറഞ്ഞത് 128GB അടിസ്ഥാന സ്റ്റോറേജും ഇതിൽ ഉണ്ടാകും. സൈബർ ഗ്രീൻ, ടൈറ്റാനിയം ബ്ലൂ എന്നീ നിറങ്ങളിലാണ് Z10 ലൈറ്റ് 5G വിപണിയിൽ എത്തുന്നത്.

സ്നാപ്പ് ഡ്രാഗൺ ചിപ്പ് സെറ്റാണ് ഉപയോഗിക്കുന്നതെങ്കിൽ അത് 4 gen 2 ആയിരിക്കാൻ സാധ്യതയുണ്ട്. Z10 ലൈറ്റ് 5Gയുടെ വില 9,999 രൂപയിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഓരോ ഉപഭോക്താവിൻ്റെയും ആവശ്യങ്ങൾക്കനുസരിച്ചുള്ള ഉത്പന്നങ്ങൾ പുറത്തിറക്കാൻ ഐക്യു എപ്പോഴും ശ്രമിക്കാറുണ്ട്. Z10 ലൈറ്റ് 5G വിപണിയിൽ എത്തുന്നതോടെ ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനായിരിക്കും.

Story Highlights: ഐക്യു Z10 ലൈറ്റ് 5G ജൂൺ 18-ന് വിപണിയിലേക്ക്; 6000mAh ബാറ്ററി, 50MP ക്യാമറ എന്നിവ പ്രധാന ആകർഷണങ്ങൾ.

Related Posts
റിയൽമി 15x 5G ഇന്ത്യയിൽ പുറത്തിറങ്ങി; വില 16,999 രൂപ മുതൽ
Realme 15x 5G

റിയൽമി 15x 5G സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 7,000mAh ബാറ്ററി, 144Hz Read more

6749 രൂപയ്ക്ക് 5G സ്മാർട്ട്ഫോൺ;Lava Bold N1 5Gയുടെ വിലയും സവിശേഷതകളും അറിയാം
affordable 5G smartphone

ലാവയുടെ ഏറ്റവും പുതിയ 5G സ്മാർട്ട്ഫോൺ Lava Bold N1 5G ഇന്ത്യയിൽ Read more

റിയൽമി P3 ലൈറ്റ് 5G: വിലയും സവിശേഷതകളും അറിയുക
Realme P3 Lite 5G

റിയൽമി P3 ലൈറ്റ് 5G സെപ്റ്റംബർ 13-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 120Hz Read more

റിയൽമി പി4 സീരീസ് പുറത്തിറങ്ങി; സവിശേഷതകൾ അറിയാം
Realme P4 Series

റിയൽമി പുതിയ പി4 സീരീസ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. റിയൽമി പി4 5ജി, റിയൽമി Read more

10000-ൽ താഴെ വിലയിൽ ഇൻഫിനിക്സ് ഹോട്ട് 60i 5G: ആകർഷകമായ ഫീച്ചറുകൾ
Budget smartphone

ബഡ്ജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ ഇൻഫിനിക്സ് ഹോട്ട് 60i 5G അവതരിപ്പിച്ചു. 120Hz റിഫ്രഷ് Read more

Moto G86 Power 5G: കിടിലൻ ഫീച്ചറുകളുമായി മോട്ടറോളയുടെ പുതിയ ഫോൺ
Moto G86 Power 5G

മോട്ടോറോളയുടെ പുതിയ മോഡൽ Moto G86 Power 5G ഇന്ത്യയിൽ ഈ മാസം Read more

20000 രൂപയിൽ താഴെ ഐക്യു ഇസഡ് 10 ആർ: മിഡ്റേഞ്ച് ഫോണുകളുടെ വിപണിയിൽ പുത്തൻ തരംഗം!
IQOO Z10R

ഐക്യു പുതിയ മിഡ്റേഞ്ച് ഫോൺ Z10R അവതരിപ്പിച്ചു. 20000 രൂപയിൽ താഴെ വിലയുള്ള Read more

റിയൽമി 15 പ്രോ 5G ജൂലൈ 24-ന് എത്തും; സവിശേഷതകൾ അറിയാം
Realme 15 Pro 5G

റിയൽമി 15 പ്രോ 5G ജൂലൈ 24-ന് ഇന്ത്യയിൽ അവതരിപ്പിക്കും. 144Hz റിഫ്രഷ് Read more

സ്നാപ്ഡ്രാഗൺ 7s Gen 2 ചിപ്സെറ്റുമായി മോട്ടോ ജി96 5ജി ഇന്ത്യയിൽ അവതരിച്ചു
Moto G96 5G

മോട്ടറോള തങ്ങളുടെ ജി സീരീസിലെ പുതിയ ഫോൺ മോട്ടോ ജി96 5ജി ഇന്ത്യയിൽ Read more

ഐക്യൂ Z10R: മിഡ് റേഞ്ച് ഫോൺ 20,000 രൂപയിൽ താഴെ!
iQOO Z10R

ഐക്യൂ പുതിയ Z10R മിഡ് റേഞ്ച് ഫോൺ പുറത്തിറക്കുന്നു. 6.77 ഇഞ്ച് 120Hz Read more