
ഐപിഎൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങൾ ഒരേ സമയം അരങ്ങേറുമെന്ന് ഗവേണിംഗ് കൗൺസിൽ അറിയിച്ചു. അവസാന ദിവസത്തെ രണ്ട് ലീഗ് സ്റ്റേജ് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 7.30 ന് നടക്കും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഏതെങ്കിലും തരത്തിൽ പ്ലേ ഓഫ് ക്വാളിഫിക്കേഷനിൽ ഒരു ടീമിന് മുൻതൂക്കം ലഭിക്കാതിരിക്കാനാണ് ഇങ്ങനെയൊരു തീരുമാനം. സാധാരണയായി മത്സരങ്ങൾ നടക്കാറുള്ളത് ഇന്ത്യൻ സമയം വൈകിട്ട് 3.30, രാത്രി 7.30 എന്നീ സമയങ്ങളിലാണ്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ ഒക്ടോബർ എട്ടിനാണ് നടക്കുക. അന്നത്തെ കളിക്കളത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഡെൽഹി ക്യാപിറ്റൽസിനേയും സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനേയും നേരിടും.
Story highlight : IPL final league group finals will conduct simultaneously.