ഇന്ത്യയിൽ ഐഫോൺ നിർമ്മിച്ചാൽ 25% താരിഫ് ഈടാക്കും; ആപ്പിളിന് മുന്നറിയിപ്പുമായി ട്രംപ്

iPhones tariff

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് ആപ്പിളിന് കനത്ത ഭീഷണിയായിരിക്കുകയാണ്. അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ യുഎസിൽ തന്നെ നിർമ്മിക്കണമെന്നും അല്ലെങ്കിൽ 25 ശതമാനം വരെ താരിഫ് നൽകേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രംപിന്റെ ഈ പ്രസ്താവന ആഗോള വിപണിയിൽ ചർച്ചയായിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല, അമേരിക്കയിൽ തന്നെ നിർമ്മിക്കണമെന്ന് താൻ ടിം കുക്കിനെ നേരത്തെ അറിയിച്ചിരുന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അങ്ങനെയല്ലാത്ത പക്ഷം ആപ്പിൾ യുഎസിനു 25% താരിഫ് നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച ആപ്പിൾ സിഇഒയോട് ഇന്ത്യയിൽ പ്ലാന്റുകൾ നിർമ്മിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ട്രംപിന്റെ ഭരണകൂടത്തിന്റെ താരിഫ് നീക്കത്തെ നേരിടാൻ ഐഫോൺ നിർമ്മാതാക്കൾ ഇന്ത്യയിലെ ഉൽപ്പാദനം വിപുലീകരിക്കാനും ചൈനയിൽ നിന്ന് ഉൽപ്പാദനം മാറ്റാനും പദ്ധതിയിടുന്ന സമയത്താണ് ട്രംപിന്റെ ഈ പ്രസ്താവന വരുന്നത് എന്നത് ശ്രദ്ധേയമാണ്. ഉയർന്ന താരിഫുകൾ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുതെന്ന് ആവശ്യപ്പെട്ടത്. ഇന്ത്യയ്ക്ക് സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും ട്രംപ് പറഞ്ഞിരുന്നു.

  കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് ആഗ്രഹമുണ്ടെന്ന് ട്രംപ്

ഐഫോണുകളുടെ പ്രധാന ഉത്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിനിടെയാണ് ട്രംപിന്റെ ഈ പരാമർശം. ഇത് ആഗോള വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ട്ടിക്കാൻ സാധ്യതയുണ്ട്.

ആപ്പിളിന് നിലവിൽ ഇന്ത്യയിൽ മൂന്ന് പ്ലാന്റുകളുണ്ട്. അതിൽ രണ്ട് എണ്ണം തമിഴ്നാട്ടിലും ഒന്ന് കർണാടകയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്ലാന്റുകളിൽ ഒന്ന് ഫോക്സ്കോണും മറ്റൊന്ന് ടാറ്റ ഗ്രൂപ്പുമാണ് നടത്തുന്നത്.

രണ്ട് ആപ്പിൾ പ്ലാന്റുകൾ കൂടി നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഈ സാഹചര്യത്തിൽ ട്രംപിന്റെ പുതിയ പ്രസ്താവന ആപ്പിളിന് വലിയ തിരിച്ചടിയാകുമോ എന്ന് ഉറ്റുനോക്കുകയാണ് ടെക് ലോകം.

Story Highlights: Donald Trump warns Apple to pay 25% tariff for iPhones made outside US.

Related Posts
ട്രംപിന്റെ കോളുകൾക്ക് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി; നാല് തവണ വിളിച്ചിട്ടും പ്രതികരണമില്ല
India US trade

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോൺ വിളികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചില്ലെന്ന് Read more

കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് ആഗ്രഹമുണ്ടെന്ന് ട്രംപ്
Trump Kim Jong Un meeting

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് Read more

ട്രംപിന് ആശ്വാസം; ബിസിനസ് വഞ്ചനാക്കേസിലെ പിഴ റദ്ദാക്കി
Trump fraud case

ബിസിനസ് വഞ്ചനാക്കേസിൽ ഡൊണാൾഡ് ട്രംപിന് കീഴ്ക്കോടതി ചുമത്തിയ പിഴ ന്യൂയോർക്ക് അപ്പീൽ കോടതി Read more

ആപ്പിൾ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയിൽ സ്റ്റോർ ബെംഗളൂരുവിൽ തുറക്കുന്നു
Apple retail store

ആപ്പിൾ സ്മാർട്ട് ഫോൺ പ്രേമികൾക്ക് സന്തോഷം നൽകുന്ന വാർത്ത. രാജ്യത്തെ മൂന്നാമത്തെ റീട്ടെയിൽ Read more

സമാധാന ശ്രമങ്ങൾക്ക് ട്രംപിന് നന്ദി അറിയിച്ച് സെലെൻസ്കി
Ukraine peace efforts

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് Read more

  ട്രംപിന്റെ കോളുകൾക്ക് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി; നാല് തവണ വിളിച്ചിട്ടും പ്രതികരണമില്ല
യുക്രെയ്ന് നാറ്റോ അംഗത്വം നല്കില്ല; ട്രംപിന്റെ പ്രഖ്യാപനം നിര്ണ്ണായകം
Ukraine NATO membership

യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ന് കൂടിക്കാഴ്ച Read more

യുദ്ധം അവസാനിപ്പിക്കാൻ ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് വിട്ടുനൽകണമെന്ന് ട്രംപ്; ആവശ്യം നിരസിച്ച് സെലെൻസ്കി
Ukraine Russia conflict

യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ, ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് വിട്ടുനൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് Read more

ട്രംപ്-പുടിൻ ചർച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ
Trump-Putin talks

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ Read more

ഐഫോൺ 17 സീരീസ്: പ്രതീക്ഷകളും സവിശേഷതകളും
iPhone 17 series

ആപ്പിൾ ഐഫോൺ 17 സീരീസ് പുറത്തിറങ്ങാൻ ഒരുങ്ങുന്നു. പുതിയ സീരീസിൽ എ19 പ്രോ Read more