പുതിയ ഫീച്ചറുകളുമായി ഐഫോൺ ഉപയോക്താക്കൾക്ക് സുരക്ഷയൊരുക്കുന്നു. സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ ഇനി ഐഫോൺ പരിശോധിക്കും. സ്പാം കോളുകൾ ഒഴിവാക്കാൻ സഹായിക്കുന്ന ഈ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്ന് കോളുകൾ വന്നാൽ, പുതിയ ഫീച്ചർ ഉപയോഗിച്ച് യൂസറിലേക്ക് കോൾ എത്തുന്നതിന് മുമ്പ് തന്നെ പരിശോധിക്കാൻ സാധിക്കും. ഇത് സ്പാം കോളാണെന്ന് കണ്ടെത്തിയാൽ, ഉപയോക്താവിനെ അറിയിക്കാതെ തന്നെ ആ കോൾ തടയും. ഉപയോക്താക്കൾക്ക് സ്പാം കോളുകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി ഐഫോൺ പുതിയ ഫീച്ചർ അവതരിപ്പിച്ചു കഴിഞ്ഞു.
ആപ്പിളിന്റെ വെബ്സൈറ്റ് അനുസരിച്ച്, കോൾ സ്ക്രീനിംഗ് ടാബിൽ ഈ ഫീച്ചർ ലഭ്യമാകും. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുമ്പോൾ, അജ്ഞാത കോൺടാക്റ്റുകളിൽ നിന്നുള്ള കോളുകൾ എടുത്ത്, വിളിക്കാനുള്ള കാരണം സ്വയമേവ ചോദിക്കും. വിളിക്കുന്ന ആൾ പേരും, വിളിക്കാനുള്ള കാരണവും നൽകിയ ശേഷം, വിവരങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും തുടർന്ന് ഫോൺ ബെൽ അടിക്കുകയും ചെയ്യും. അതിനു ശേഷം കോൾ എടുക്കണോ വേണ്ടയോ എന്ന് ഉപയോക്താവിന് തീരുമാനിക്കാം.
മുൻപ്, സൈലൻസ് കോൾ എന്ന ഫീച്ചർ എല്ലാ സ്പാം കോളുകളും വോയിസ് മെയിലിലേക്ക് അയയ്ക്കുമായിരുന്നു. എന്നാൽ, കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ആളുകളിൽ നിന്നുള്ള പ്രധാനപ്പെട്ട കോളുകൾ പോലും ഇതിലൂടെ സൈലന്റ് ആവാനുള്ള സാധ്യതയുണ്ടായിരുന്നു. പുതിയ ഫീച്ചറായ “വിളിക്കാനുള്ള കാരണം ചോദിച്ചാൽ”, ഉപയോക്താക്കൾക്ക് പ്രധാനപ്പെട്ട കോളുകൾ നഷ്ടപ്പെടില്ല.
ഈ ഫീച്ചർ നിർബന്ധിതമല്ല, ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കാവുന്നതാണ്. അപരിചിത നമ്പറുകളിൽ നിന്നുള്ള അനാവശ്യ കോളുകൾ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.
കോൾ സ്ക്രീനിംഗ് ഓപ്ഷൻ എങ്ങനെ ആക്ടിവേറ്റ് ചെയ്യാമെന്ന് നോക്കാം. ആദ്യമായി നിങ്ങളുടെ ഫോണിലെ സെറ്റിംഗ്സ് ആപ്പിലേക്ക് പോകുക. അതിനു ശേഷം ഫോൺ ആപ്പിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് സ്ക്രീൻ അൺനോൺ കോളേഴ്സ് എന്ന ഭാഗം കാണാൻ സാധിക്കും. അവിടെ “ആസ്ക് റീസൺ ഫോർ കോളിംഗ്” എന്ന ഫീച്ചർ സെലക്ട് ചെയ്താൽ ഈ ഫീച്ചർ ലഭ്യമാകും. ഈ ഫീച്ചർ ios26-ൽ പ്രവർത്തിക്കുന്ന എല്ലാ ഐഫോണുകളിലും ലഭ്യമാണ്.
Story Highlights: iPhone’s new feature helps users avoid spam calls by screening unknown numbers and asking callers the reason for calling.