കോട്ടയം നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് ഓണം അഡ്വാൻസും ബോണസും നൽകാത്തതിൽ പ്രതിഷേധിച്ച് ഐഎൻടിയുസി സമരം നടത്തി. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ ഉത്രാട നാളിലാണ് സമരം നടന്നത്. സെക്രട്ടറി ഫയലിൽ ഒപ്പിടാതെ പോയതാണ് പ്രശ്നത്തിന് കാരണമെന്ന് ആരോപണമുയർന്നു.
കോട്ടയം നഗരസഭയിൽ 200 ഓളം തൊഴിലാളികളാണ് ശുചീകരണ ജോലി ചെയ്യുന്നത്. സ്ഥിരം ജീവനക്കാർക്ക് ഓണം അഡ്വാൻസും താൽക്കാലിക ജീവനക്കാർക്ക് ബോണസും ലഭിച്ചില്ല. ഉത്രാട ദിവസമായിട്ടും പണം അക്കൗണ്ടിൽ എത്താതെ വന്നതോടെയാണ് തൊഴിലാളികൾ പ്രതിഷേധവുമായി നഗരസഭയുടെ മുന്നിലേക്ക് എത്തിയത്.
യുഡിഎഫ് ഭരിക്കുന്ന നഗരസഭയായിട്ടും ഐഎൻടിയുസി തന്നെയാണ് ഈ സമരത്തിന് നേതൃത്വം നൽകിയത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണ് ഉയർന്ന ആക്ഷേപം. പെൻഷൻ തട്ടിപ്പ് വിവാദം കത്തി നിൽക്കുന്നതിനിടയിലാണ് ഈ അനാസ്ഥ ഉണ്ടായത്. ഇരുന്നൂറോളം തൊഴിലാളികൾക്കാണ് ഓണം ആനുകൂല്യങ്ങൾ ലഭിക്കാതെ പോയത്.
Story Highlights: INTUC protests in Kottayam Municipality for non-payment of Onam bonus to sanitation workers