ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് പുതിയ അനുഭവം; പുത്തൻ ഫീച്ചർ വരുന്നു !

Anjana

Updated on:

Instagram new feature

ഇൻസ്റ്റാഗ്രാം (Instagram) ഉപയോക്താക്കൾക്ക് പുതിയൊരു അനുഭവം നൽകാൻ ഒരുങ്ങുകയാണ് ആപ്പ്. നിലവിൽ അൽഗോരിതം അടിസ്ഥാനമാക്കിയാണ് ഓരോരുത്തരുടെയും ഫീഡിൽ കണ്ടന്റുകൾ എത്തിക്കുന്നത്. എന്നാൽ ഇത് ചിലപ്പോൾ ഉപയോക്താക്കൾക്ക് മടുപ്പ് ഉളവാക്കാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായി പുതിയൊരു ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇൻസ്റ്റാഗ്രാം.

പുതിയ ഫീച്ചറിലൂടെ, മുൻപ് നടത്തിയ സെർച്ചുകളും താൽപര്യങ്ങളും അനുസരിച്ചുള്ള കണ്ടന്റുകൾ ഒഴിവാക്കാൻ സാധിക്കും. ഇത് ഉപയോക്താക്കൾക്ക് ആപ്പ് പുതിയതായി ഉപയോഗിക്കുന്ന അനുഭവം നൽകും. ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസ്സേരി പറയുന്നതനുസരിച്ച്, “ഇത് ആദ്യം നിങ്ങളുടെ ഇൻസ്റ്റാഗ്രാമിനെ കൂടുതൽ രസകരമാക്കും, കാരണം നിങ്ങളുടെ താൽപര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ഒന്നുമറിയാത്തതുപോലെ ഞങ്ങൾ നിങ്ങളോട് പെരുമാറും”.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മെറ്റയുടെ അറിയിപ്പ് പ്രകാരം, ഈ പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും, കൗമാരക്കാർക്കുള്ള അക്കൗണ്ടുകൾ ഉൾപ്പെടെ. ഇതിലൂടെ പുതിയ അക്കൗണ്ട് തുടങ്ങിയ പ്രതീതിയിൽ തന്നെ ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ സാധിക്കുമെന്നാണ് മെറ്റയുടെ അവകാശവാദം. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ വൈവിധ്യമാർന്ന കണ്ടന്റുകൾ കാണാനും, ആപ്പിനെ പുതിയ രീതിയിൽ അനുഭവിക്കാനും സഹായിക്കും.

Story Highlights: Instagram introduces new feature to refresh user experience by allowing users to avoid content based on previous searches and interests.

 

Leave a Comment