മുത്തങ്ങയിൽ ചികിത്സയിലിരുന്ന കുട്ടിയാന ചരിഞ്ഞു

നിവ ലേഖകൻ

Elephant Calf Death

ഈ മാസം 10-ന് മാനന്തവാടി കാട്ടിക്കുളം എടയൂർകുന്നിൽ ജനവാസകേന്ദ്രത്തിൽ ആനക്കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയാന ചികിത്സയിലിരിക്കെ ചരിഞ്ഞു. മുത്തങ്ങ ആനപ്പന്തിയിൽ ചികിത്സയിലായിരുന്ന കുട്ടിയാന ഇന്ന് പുലർച്ചയോടെയാണ് ചരിഞ്ഞത്. തിങ്കളാഴ്ച രാത്രി വരെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും പിന്നീട് കുട്ടിയാനയുടെ നില വഷളാകുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയനാട് മുള്ളങ്കൊല്ലിയിൽ ജനവാസ മേഖലയിലിറങ്ങി വനം വകുപ്പിനെ വട്ടം കറക്കിയ കുട്ടിയാനയാണിത്. കടുവയുടെ ആക്രമണത്തിൽ ഇടതു കാലിനും തുമ്പിക്കൈക്കും അടക്കം പതിനേഴോളം മുറിവുകളാണ് കുട്ടിയാനയുടെ ദേഹത്ത് ഉണ്ടായിരുന്നത്. കുട്ടിയാനയെ നേരത്തെ ചികിത്സ നൽകിയശേഷം ബേഗൂർ റേഞ്ചിൽ വനത്തിൽ വിട്ടിരുന്നു.

എന്നാൽ, ആനക്കൂട്ടം കുട്ടിയാനയെ സ്വീകരിക്കാതിരുന്നതിനെ തുടർന്ന് കുട്ടിയാന വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയാനയെ പിടികൂടി മുത്തങ്ങ ആനപ്പന്തിയിലേക്ക് മാറ്റുകയായിരുന്നു. മുത്തങ്ങയിൽ പ്രത്യേകം ഒരുക്കിയ പന്തിയിലായിരുന്നു കുട്ടിയാനയെ പാർപ്പിച്ചിരുന്നത്.

  ഉണ്ണി മുകുന്ദനെതിരായ കേസിൽ വഴിത്തിരിവ്; മർദ്ദനത്തിന് തെളിവില്ലെന്ന് പൊലീസ്

വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലി, ബേഗൂർ റെയിഞ്ചർ എസ്. രഞ്ജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയാനയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.

അരുൺ സക്കറിയ, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസ് എന്നിവരടങ്ങുന്ന വിദഗ്ധസംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയാനയുടെ ജഡം സംസ്കരിച്ചു.

Story Highlights: An orphaned elephant calf found injured in Wayanad died during treatment at Muthanga elephant camp.

Related Posts
വയനാട്ടിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ ജാതി അധിക്ഷേപ പരാതി
Congress racial abuse complaint

വയനാട് മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് പ്രസിഡന്റിനെതിരെ മഹിളാ കോൺഗ്രസ് നേതാവ് നന്ദിനി സുരേന്ദ്രൻ Read more

വയനാട്ടിൽ തെരുവുനായ്ക്കൾക്ക് വിഷം കലർത്തിയ ഇറച്ചി നൽകി; രണ്ട് നായ്ക്കൾ ചത്തു
animal cruelty wayanad

വയനാട് ചൂരൽമലയിൽ തെരുവുനായ്ക്കൾക്ക് ഇറച്ചിയിൽ വിഷം കലർത്തി നൽകി. ഇന്ന് രാവിലെ ഭക്ഷണവുമായി Read more

  വയനാട്ടിൽ തെരുവുനായ്ക്കൾക്ക് വിഷം കലർത്തിയ ഇറച്ചി നൽകി; രണ്ട് നായ്ക്കൾ ചത്തു
വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രാനുമതി; ഉടൻ വിജ്ഞാപനം
Wayanad tunnel project

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. 60 ഉപാധികളോടെയാണ് അനുമതി Read more

വയനാട്ടിൽ മഴ കുറഞ്ഞു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിഞ്ഞുപോവുന്നു
Wayanad rain updates

റെഡ് അലർട്ട് നിലനിന്നിരുന്ന വയനാട്ടിൽ മഴയുടെ ശക്തി കുറഞ്ഞു. ജില്ലയിൽ 242 ഹെക്ടർ Read more

മുത്തങ്ങ ഭൂസമരം സിനിമയാക്കിയതിന് നരിവേട്ട ടീമിന് അഭിനന്ദനങ്ങളുമായി ഡോ. ബിജു
Muthanga land struggle

'നരിവേട്ട' സിനിമ മുത്തങ്ങ സമരത്തിന്റെ കഥ പറയുന്നതിലൂടെ ഒരു പ്രധാന സാമൂഹിക വിഷയത്തെ Read more

വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Wayanad red alert

വയനാട് ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് നാളെ Read more

  വയനാട്ടിൽ മഴ കുറഞ്ഞു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിഞ്ഞുപോവുന്നു
വയനാട് തിരുനെല്ലിയിൽ യുവതി വെട്ടേറ്റു മരിച്ചു; പോലീസ് അന്വേഷണം തുടങ്ങി
Wayanad woman murder

വയനാട് തിരുനെല്ലി അപ്പപ്പാറയിൽ യുവതി വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വാകേരി സ്വദേശി Read more

ബത്തേരി ആയുധ കടത്ത് കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയും പിടിയിൽ
Wayanad arms case

ബത്തേരിയിൽ ലൈസൻസില്ലാതെ ആയുധം കടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെക്കൂടി പോലീസ് പിടികൂടി. Read more

വയനാട്ടിൽ വീണ്ടും പുലി ആക്രമണം; ഒരാടിനെ കൂടി കൊന്നു
leopard attack in Wayanad

വയനാട്ടിൽ പുലി ശല്യം രൂക്ഷമായി തുടരുന്നു. പുല്പ്പള്ളി മുള്ളൻകൊല്ലി കബനിഗിരിയിൽ ഒരാടിനെ പുലി Read more

ചൂരൽമല ദുരന്തം: അടിയന്തര സഹായം നൽകണമെന്ന് പ്രിയങ്ക ഗാന്ധി
Priyanka Gandhi letter

വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി Read more

Leave a Comment