അതിരപ്പള്ളിയിലെ കാട്ടാനയ്ക്ക് പ്രാഥമിക ചികിത്സ പൂർത്തിയായി

നിവ ലേഖകൻ

Injured Elephant

അതിരപ്പള്ളിയിൽ മസ്തകത്തിൽ ഗുരുതരമായി മുറിവേറ്റ കാട്ടാനയ്ക്ക് പ്രാഥമിക ചികിത്സ പൂർത്തിയാക്കിയതായി ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ അറിയിച്ചു. ആനയുടെ മുറിവിന് ഒരടിയോളം താഴ്ചയുണ്ടായിരുന്നു. മയക്കുവെടി വെച്ച് മയങ്ങി കിടന്ന സമയം മുതലെടുത്ത് മസ്തകത്തിലെ പഴുപ്പ് പൂർണമായി നീക്കം ചെയ്ത് പ്രാഥമിക ചികിത്സ പൂർത്തിയാക്കാനായി. ആനയുടെ ആദ്യഘട്ട ചികിത്സയ്ക്ക് ഒന്നര മാസം വേണ്ടിവരുമെന്നും ഡോ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അരുൺ സക്കറിയ പറഞ്ഞു. നിലവിൽ ആന്റിബയോട്ടിക്കുകളും ഇൻജക്ഷനും ആനയ്ക്ക് നൽകിയിട്ടുണ്ട്. ആന പൂർണ ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും കഴിഞ്ഞ വർഷം മാത്രം ഏറ്റുമുട്ടലിൽ ചരിഞ്ഞത് 12 ആനകളാണെന്നും ഡോ. അരുൺ സക്കറിയ അറിയിച്ചു.

പ്രത്യേക മെഡിക്കൽ സംഘം ആനയ്ക്ക് നൽകേണ്ട തുടർ ചികിത്സയെക്കുറിച്ച് മാർഗരേഖ ഉണ്ടാക്കും. ആന മയക്കം വിട്ട് തുടങ്ങിയിട്ടുണ്ടെന്നും നിലവിൽ ശാന്തനായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വെറ്റിലപ്പാറയിലെ ചിക്ലായിയിൽ നിന്നാണ് മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ ഇന്ന് രാവിലെ കണ്ടെത്തിയത്. കൂട്ടിന് ഏഴാറ്റുമുഖം ഗണപതിയും ഒപ്പമുണ്ടായിരുന്നു. ചാലക്കുടിപ്പുഴ നീന്തിക്കടന്ന് ഇരുവരും കാലടി പ്ലാന്റേഷനിലേക്കാണ് പോയത്.

  അമ്മയുടെ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം നാളെ; പ്രധാന അജണ്ട ഭിന്നതകൾ അവസാനിപ്പിക്കൽ

ഏഴാറ്റുമുഖം ഗണപതി അരികിൽ നിൽക്കെ മുറിവേറ്റ ആനയെ മയക്കുവെടി വെക്കുകയായിരുന്നു. വെടിയേറ്റ ആന ഗണപതിക്കൊപ്പം അല്പദൂരം മുന്നോട്ടു നീങ്ങിയെങ്കിലും പതിയെ മയങ്ങി. ഒപ്പമുണ്ടായിരുന്ന ചങ്ങാതിക്ക് ആപത്തു പിണഞ്ഞു എന്ന് മനസ്സിലായ ഏഴാറ്റുമുഖം ഗണപതി പലകുറി മുറിവേറ്റ കൊമ്പനെ മയക്കത്തിൽ നിന്ന് ഉണർത്താൻ ശ്രമിച്ചു. ആന താഴെ വീണതും ഗണപതിയെ റബർ ബുള്ളറ്റ് പ്രയോഗിച്ച് കാട്ടിലേക്ക് തുരത്തുകയായിരുന്നു. മുറിവിൽ മരുന്നു വെച്ചശേഷം കുങ്കികളെ ഉപയോഗിച്ച് ആനയെ ഉയർത്തി.

അതിനിടയിൽ ആന എഴുന്നേറ്റെങ്കിലും കോന്നി സുരേന്ദ്രനും, കുഞ്ചുവും, വിക്രവും ചേർന്ന് ആനയെ തള്ളി അനിമൽ ആംബുലൻസിൽ കയറ്റുകയായിരുന്നു. ഒരു മണിക്കൂറെടുത്താണ് ആനയെ കോടനാട് അഭയാരണ്യത്തിൽ എത്തിച്ചത്.

Story Highlights: Injured wild elephant in Athirappally receives initial treatment, says Dr. Arun Zakaria.

Related Posts
അമ്പൂരിയിൽ പുള്ളിപ്പുലി കുടുങ്ങി; മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം
leopard trapped kerala

തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയിൽ പുള്ളിപ്പുലി കുടുങ്ങി. ടാപ്പിംഗ് തൊഴിലാളിയായ ഷൈജു ആണ് രാവിലെ Read more

  അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന്; നല്ലവരെ തിരഞ്ഞെടുക്കണമെന്ന് ധർമജൻ
വനസംരക്ഷണം: കിഫ്ബി ഫണ്ടോടെ കേരളത്തിൽ പദ്ധതികൾ
Kerala wildlife conflict

കേരളത്തിൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിന് സംസ്ഥാന സർക്കാർ കിഫ്ബി വഴി Read more

വന്യമൃഗങ്ങളെ കൊല്ലാൻ പരിമിതമായ അധികാരം മാത്രം; കേന്ദ്ര നിലപാട് ഇങ്ങനെ
wildlife protection act

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നില് പെട്ട വന്യമൃഗങ്ങളെ കൊല്ലാന് ചീഫ് Read more

വയനാട്ടിൽ വീണ്ടും പുലി ആക്രമണം; ഒരാടിനെ കൂടി കൊന്നു
leopard attack in Wayanad

വയനാട്ടിൽ പുലി ശല്യം രൂക്ഷമായി തുടരുന്നു. പുല്പ്പള്ളി മുള്ളൻകൊല്ലി കബനിഗിരിയിൽ ഒരാടിനെ പുലി Read more

പത്തനംതിട്ടയിൽ ആൾതാമസമില്ലാത്ത ഷെഡ്ഡിൽ നിന്ന് പെരുമ്പാമ്പുകളെയും കുഞ്ഞുങ്ങളെയും കണ്ടെത്തി
Pythons in Pathanamthitta

പത്തനംതിട്ട കൊടുമണ്ണിൽ ആൾതാമസമില്ലാത്ത ഷെഡ്ഡിൽ നിന്ന് രണ്ട് പെരുമ്പാമ്പുകളെയും പത്ത് കുഞ്ഞുങ്ങളെയും കണ്ടെത്തി. Read more

കേന്ദ്രമന്ത്രിയുടെ സന്ദർശനം പ്രഹസനമാകരുത്: എ.കെ. ശശീന്ദ്രൻ
Kerala Forest Minister

കേന്ദ്ര വനം മന്ത്രിയുടെ കേരള സന്ദർശനം പ്രായോഗികമായ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്നതിനുള്ളതാകണമെന്ന് മന്ത്രി Read more

  എ.എം.എം.എയുടെ പുതിയ ടീമിന് ആശംസകളുമായി മമ്മൂട്ടി; വനിതകൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകട്ടെ എന്ന് മന്ത്രി സജി ചെറിയാൻ
വന്യജീവികളെ വെടിവെക്കാൻ ചക്കിട്ടപ്പാറ പഞ്ചായത്ത്
Chakkittapara Panchayat

മനുഷ്യർക്ക് ഭീഷണിയാകുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത്. സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും. Read more

വന്യജീവികളെ വെടിവെക്കാനുള്ള ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വനംവകുപ്പ്
Chakkittappara Panchayat

മനുഷ്യർക്ക് ഭീഷണിയാകുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് വനംവകുപ്പ്. Read more

വന്യജീവികളെ വെടിവെക്കരുത്; കേന്ദ്ര വന്യജീവി ബോർഡ് കേരളത്തിന്റെ ആവശ്യം തള്ളി
Wildlife Board

ജനവാസ മേഖലകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വന്യജീവികളെ വെടിവെക്കുന്നതിനെതിരെ കേന്ദ്ര വന്യജീവി ബോർഡ്. പന്നി Read more

ജാംനഗറിലെ വന്താര വന്യജീവി പുനരധിവാസ കേന്ദ്രം മോദി ഉദ്ഘാടനം ചെയ്തു
Vantara Wildlife Center

ജാംനഗറിലെ വന്താര വന്യജീവി പുനരധിവാസ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. Read more

Leave a Comment