കേന്ദ്ര സർക്കാർ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികൾ പ്രഖ്യാപിച്ചു. ഈ പദ്ധതിയിൽ കേരളത്തിലെ പാലക്കാടും ഉൾപ്പെടുന്നു. 1710 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിക്ക് 386 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ 51,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള എൻ എസ് ഡി സിയും സംസ്ഥാന സർക്കാരും സംയുക്തമായാണ് ഈ വ്യവസായ ഇടനാഴി പദ്ധതി നടപ്പിലാക്കുന്നത്. പാലക്കാട് കേന്ദ്രീകരിച്ചുള്ള സംയോജിത നിർമ്മാണ ക്ലസ്റ്ററിന് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രിസഭയ്ക്ക് കത്തയച്ചിരുന്നു. കേന്ദ്ര നിർദേശ കൺസൾട്ടൻസിയുടെ പഠന റിപ്പോർട്ടിന്റെയും ഉന്നതതല ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് കേരളത്തിന് ഈ പദ്ധതി അനുവദിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടത്.
പദ്ധതിക്കായി പാലക്കാട് സ്ഥലമേറ്റെടുക്കൽ നടപടികൾ സർക്കാർ പൂർത്തീകരിച്ചിട്ടുണ്ട്. ഇത് മെഡിസിനൽ, കെമിക്കൽ, ബോട്ടാണിക്കൽ ഉൽപ്പന്നങ്ങൾ, റബ്ബർ അധിഷ്ഠിത ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണ കേന്ദ്രമായും പ്രവർത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. ഈ പദ്ധതി വഴി കേരളത്തിന്റെ വ്യാവസായിക മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: Palakkad to get Industrial Smart City project under National Industrial Corridor Development Programme