ഹേമ കമ്മിറ്റി റിപ്പോർട്ട്: ആരോപണങ്ങളെക്കുറിച്ച് അറിവില്ലെന്ന് ഇന്ദ്രൻസ്

Anjana

Indrans Hema Committee report

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് നടൻ ഇന്ദ്രൻസ് വ്യക്തമാക്കി. സാക്ഷരതാ മിഷൻ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാനെത്തിയപ്പോൾ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ വച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ആരോപണങ്ങൾ അന്വേഷിക്കുന്ന കാര്യം സർക്കാർ തീരുമാനിക്കുമെന്നും പരാതികളുണ്ടെങ്കിൽ അന്വേഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുറത്തുവരുന്ന ലൈംഗിക ആരോപണത്തെക്കുറിച്ച് യാതൊന്നും തനിക്കറിയില്ലെന്നും ആരുടേയും വാതിലിൽ താൻ ഏതായാലും മുട്ടിയിട്ടില്ലെന്നും ഇന്ദ്രൻസ് വ്യക്തമാക്കി. മലയാളി നടിമാരെപ്പോലും എനിക്കറിയില്ല, പിന്നല്ലേ ബംഗാളി നടിയെന്നും അദ്ദേഹം പ്രതികരിച്ചു. ഏത് മേഖലയിലായാലും സ്ത്രീകൾക്കെതിരായ ചൂഷണങ്ങൾക്കെതിരെ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിനിമ മേഖലയിലെ ആർക്കും ഇതുകൊണ്ട് ദോഷമൊന്നും വരില്ലെന്ന് ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു. ആർക്കെതിരെയും എന്തും പറയാമല്ലോ എന്നും നേതൃസ്ഥാനത്തിരിക്കുന്നവർക്കെതിരെ വിരൽ ചൂണ്ടുമ്പോൾ അത് വേഗത്തിൽ അറിയുകയും ചർച്ചയാകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാക്കാലത്തും ഇതൊക്കെ ഉണ്ടായിട്ടുണ്ടെന്നും കുറച്ച് എരിവും പുളിയും ഒക്കെ വേണ്ടേ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Actor Indrans responds to Hema Committee report, denies knowledge of allegations

Leave a Comment