ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ അടിത്തറയിൽ: നിർമല സീതാരാമൻ

Anjana

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ അടിത്തറയിലാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ ആവർത്തിച്ചു. ലോക്സഭയിൽ സാമ്പത്തിക സർവേ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. അടുത്ത വർഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 6.5 മുതൽ 7 ശതമാനം വരെയാകുമെന്നും മന്ത്രി വ്യക്തമാക്കി.

നാളത്തെ കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് ഇന്ന് സാമ്പത്തിക സർവേ പാർലമെന്റിൽ അവതരിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 8.2 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നതായി സർവേ വെളിപ്പെടുത്തി. നടപ്പു വർഷം 6.5-7 ശതമാനത്തിനിടയിലാണ് പ്രതീക്ഷിത വളർച്ച. നാണ്യപ്പെരുപ്പം 4.5 ശതമാനമാകുമെന്നും സർവേ പ്രവചിക്കുന്നു. ഇന്ത്യയുടെ പുരോഗതിയിൽ മൂലധന വിപണിയുടെ പ്രാധാന്യം വർധിക്കുന്നതായും സർവേ ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി.എം. ആവാസ് ഗ്രാമീൺ പദ്ധതി രാജ്യത്ത് വലിയ നേട്ടമുണ്ടാക്കിയതായി സർവേ വിലയിരുത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും അന്താരാഷ്ട്ര നാണയ നിധിയുടെയും പ്രവചനങ്ങൾക്ക് വിശ്വാസ്യത നൽകുന്നതാണ് സർവേയിലെ വിവരങ്ങളെന്ന് ധനമന്ത്രി അവകാശപ്പെട്ടു. ആഗോള രാഷ്ട്രീയ വെല്ലുവിളികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായി നിലനിൽക്കുന്നുവെന്ന് അവർ ആവർത്തിച്ചു.