ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നിവ ലേഖകൻ

Indian Coast Guard Recruitment

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 02/2025 ബാച്ചിലേക്കുള്ള നിയമനത്തിനായാണ് കോസ്റ്റ്ഗാർഡ് എൻറോൾഡ് പേഴ്സണൽ ടെസ്റ്റ് (സി. ജി. ഇ. പി. ടി) വഴി തെരഞ്ഞെടുപ്പ് നടത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 11 രാവിലെ 11 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് https://joinindiancoastguard. cdac. in/cgept എന്ന വെബ്സൈറ്റ് സന്ദർശിക്കുക. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), നാവിക് (ജനറൽ ഡ്യൂട്ടി) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഡൊമസ്റ്റിക് ബ്രാഞ്ചിൽ വിവിധ മേഖലകളിലായി 40 ഒഴിവുകളും, ജനറൽ ഡ്യൂട്ടിയിൽ 260 ഒഴിവുകളുമുണ്ട്.

ദക്ഷിണ മേഖലയിൽ യഥാക്രമം 9 ഉം 54 ഉം ഒഴിവുകളാണുള്ളത്. കേരളം, ലക്ഷദ്വീപ്, ആന്ധ്രപ്രദേശ്, തെലങ്കാന, അന്തമാൻ-നിക്കോബാർ ദ്വീപുകൾ, തമിഴ്നാട്, കർണാടക, പുതുച്ചേരി എന്നിവ ഉൾപ്പെടുന്നതാണ് ദക്ഷിണ മേഖല. യോഗ്യതകളെ സംബന്ധിച്ചും പ്രത്യേക നിർദേശങ്ങളുണ്ട്. നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളുമായി പ്ലസ് ടു/തത്തുല്യം പാസായിരിക്കണം. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികയിലേക്ക് പത്താം ക്ലാസ്/തത്തുല്യം പാസായാൽ മതിയാകും. ഓൺലൈൻ അപേക്ഷയിൽ യോഗ്യതയോടൊപ്പം വിഷയങ്ങളും മാർക്കും രേഖപ്പെടുത്തണം.

  ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസൺ-2 ഗ്രാന്റ് ലോഞ്ച് 2025 ജൂലൈ 20-ന്

പ്രായപരിധി 18 നും 22 നും ഇടയിലാണ്. 2003 സെപ്റ്റംബർ 1 നും 2007 ആഗസ്റ്റ് 31 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. പട്ടികജാതി/വർഗ വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ. ബി. സി. (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

തെരഞ്ഞെടുപ്പ് കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ ടെസ്റ്റ്, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം നടത്തുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 21700 രൂപ അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്ത, സൗജന്യ റേഷൻ, താമസസൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ഒരാൾക്ക് ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷാ ഫീസ് 300 രൂപയാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് ഫീസില്ല.

Story Highlights: Indian Coast Guard invites applications for various Navik positions in the 02/2025 batch through the CG Enrollment Personal Test (CGEPT).

Related Posts
എസ്.ബി.ഐ പ്രൊബേഷണറി ഓഫീസർ നിയമനം: അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്
SBI probationary officer

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിന്റെ ഭാഗമായുള്ള Read more

  യൂത്ത് കോൺഗ്രസിനെ വിമർശിച്ച് പി.ജെ. കുര്യൻ; എസ്എഫ്ഐയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ്
NPCIL-ൽ 337 അപ്രന്റീസ് ഒഴിവുകൾ; ജൂലൈ 21 വരെ അപേക്ഷിക്കാം
NPCIL Apprentice Recruitment

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCIL) 337 അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം Read more

പാലക്കാട്: പ്രീമെട്രിക് ഹോസ്റ്റലുകളിൽ ട്യൂട്ടർമാരെയും സാമൂഹ്യ പഠന മുറികളിൽ ഫെസിലിറ്റേറ്റർമാരെയും നിയമിക്കുന്നു
Palakkad recruitment

പാലക്കാട് ജില്ലയിലെ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് ട്യൂഷൻ എടുക്കുന്നതിന് Read more

കണ്ണൂർ ജില്ലയിലെ കോളേജുകളിൽ സൈക്കോളജിസ്റ്റ് നിയമനം: മെയ് 21ന് അഭിമുഖം
College Psychologist Recruitment

കണ്ണൂർ ജില്ലയിലെ കോളേജുകളിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് Read more

കുറ്റിച്ചൽ ജി കെ എം ആർ എസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
GKMRHS Kuttichal recruitment

കുറ്റിച്ചൽ ജി കെ എം ആർ എസിൽ ക്ലർക്ക്, ആയ, വാച്ച്മാൻ, ഫുൾടൈം Read more

  യൂത്ത് കോൺഗ്രസ് വിമർശനത്തിൽ ഉറച്ച് പി.ജെ. കുര്യൻ; നിലപാടുകൾ ആവർത്തിച്ച് അദ്ദേഹം
വനിതാ പോലീസ് കോൺസ്റ്റബിൾ നിയമനം: 45 പേർക്ക് കൂടി ശുപാർശ
Kerala Police Recruitment

വനിതാ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ നിന്ന് 45 പേർക്ക് കൂടി നിയമന Read more

വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം തള്ളി മുഖ്യമന്ത്രി
CPO recruitment

വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം മുഖ്യമന്ത്രി തള്ളി. നിലവിലുള്ള ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ Read more

ഇന്ത്യ പോസ്റ്റ് ജിഡിഎസ് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
India Post GDS Merit List

ഇന്ത്യ പോസ്റ്റിന്റെ ഗ്രാമീൺ ഡാക് സേവക് തസ്തികകളിലേക്കുള്ള മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 22 Read more

പോലീസ് നിയമനത്തിന് തിരിച്ചടി; ഷിനു ചൊവ്വ കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടു
Police Recruitment

ബോഡി ബിൽഡിങ് താരങ്ങളെ പോലീസിൽ നിയമിക്കാനുള്ള മന്ത്രിസഭാ നീക്കത്തിന് തിരിച്ചടി. ഷിനു ചൊവ്വ Read more

ആർപിഎഫ് കോൺസ്റ്റബിൾ പരീക്ഷ: സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറങ്ങി
RPF Constable Exam

മാർച്ച് 2 മുതൽ 20 വരെയാണ് ആർപിഎഫ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷ. 4208 Read more

Leave a Comment