ചൂരൽമലയിൽ കനത്ത മഴ: രക്ഷാദൗത്യം ദുഷ്കരം, മരണസംഖ്യ 170 ആയി

Anjana

Wayanad landslide rescue operations

ചൂരൽമലയിൽ കനത്ത മഴ രക്ഷാദൗത്യത്തെ ദുഷ്കരമാക്കുന്നു. എന്നിരുന്നാലും, രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ 170 ആയി ഉയർന്നിരിക്കുന്നു. കരസേന ഹെലികോപ്റ്ററിൽ ദുരന്ത മേഖലകളിൽ ഭക്ഷണപ്പൊതികൾ എത്തിക്കുന്നുണ്ട്. ബെയ്‌ലി പാലം നാളെയോടെ പൂർത്തിയാകുമെന്നും ദൗത്യം വേഗത്തിലാക്കാൻ താത്കാലിക പാലം നിർമ്മിക്കുമെന്നും അറിയിച്ചു.

ഉരുൾപൊട്ടലിൽ വൻതോതിൽ മണ്ണ് വന്ന് അടിഞ്ഞതിനാൽ തകർന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ചവിട്ടുമ്പോൾ കാല് പൂഴ്ന്നുപോവുന്ന അവസ്ഥയാണ്. ഹെലികോപ്റ്റർ ഉപയോഗിച്ച് ആളുകളെ എയർ ലിഫ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്ററിൽ ഭക്ഷണം എത്തിച്ചുനൽകുന്നുണ്ട്. നൂറുകണക്കിന് വീടുകളും റോഡും സ്‌കൂളും എല്ലാമുണ്ടായിരുന്ന പ്രദേശത്ത് ഇപ്പോൾ മണ്ണും വെള്ളമൊലിച്ചുപോവുന്ന ചാലുകളും മാത്രമാണ് കാണുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മന്ത്രിമാരടക്കം രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ. രാജൻ തുടങ്ങിയവർ സ്ഥലത്ത് കാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. മുഖ്യമന്ത്രിയും ഗവർണറും ഇന്ന് വയനാട്ടിലെത്തി. കണ്ടെടുത്ത മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Story Highlights: Indian Army conducts rescue operations in Wayanad amid heavy rains and landslides

Image Credit: twentyfournews