റഷ്യൻ യുവതി പോളിന അഗർവാൾ ഇന്ത്യൻ സൈനികരെ പ്രശംസിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. ഭാരതീയ സൈന്യത്തിന്റെ ധീരതയെയും അചഞ്ചലമായ സമർപ്പണത്തെയും പോളിന പ്രശംസിച്ചു. ഇന്ത്യ സുരക്ഷിതമായിരിക്കുന്നതിന് കാരണം സൈന്യം ജീവൻ പണയപ്പെടുത്തി കാവൽ നിൽക്കുന്നതുകൊണ്ടാണ് എന്ന് പോളിന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഗുഡ്ഗാവിലാണ് പോളിന താമസിക്കുന്നത്.
രാജ്യത്തെ പൗരന്മാർ സമാധാനമായി ഉറങ്ങുന്നത് സൈനികരുടെ കഠിനാധ്വാനം കൊണ്ടാണെന്ന് പോളിന പറയുന്നു. റഷ്യ നൽകിയ അത്യാധുനിക ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്ത്യൻ സൈന്യത്തിനുണ്ട്. ഏതൊരു ഡ്രോണുകളെയും, ജെറ്റുകളെയും, വിമാനങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ള സംവിധാനങ്ങൾ സൈന്യത്തിനുണ്ടെന്നും പോളിന അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയും സൈന്യത്തിന്റെ സന്നദ്ധതയും നിസ്വാർത്ഥ സേവനവും പ്രശംസനീയമാണെന്നും പോളിന കൂട്ടിച്ചേർത്തു.
പോളിനയുടെ വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഏകദേശം ഒന്നേകാൽ ലക്ഷം ആളുകൾ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി ആളുകൾ പോളിനയോട് നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യൻ സൈന്യം കാവലുള്ളതുകൊണ്ട് സമാധാനമായിരിക്കാമെന്ന് മറ്റു ചിലർ കമന്റ് ചെയ്തു.
“എനിക്കിവിടെ സമാധാനമായി ഉറങ്ങാം, ഇന്ത്യൻ സേന ഉറങ്ങാതെ കാവലുള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം” പോളിന വീഡിയോയിൽ പറയുന്നു. റഷ്യക്കാരിയായ മുത്തശ്ശി വാർത്തകൾ കണ്ടിട്ട് തിരികെ വരാൻ ആവശ്യപ്പെട്ടെന്നും പോളിന പറഞ്ഞു. എന്നാൽ താൻ ഇപ്പോൾ തന്റെ വീട്ടിലാണ് എന്നും അത് ഇന്ത്യയിലെ ഗുഡ്ഗാവിലാണെന്നും പോളിന മുത്തശ്ശിയോട് മറുപടി പറഞ്ഞു.
ഇന്ത്യയെ തന്റെ സമാധാനപരമായ വീടെന്ന് വിളിക്കാൻ സാധിക്കുന്നതിൽ താൻ സൈന്യത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് പോളിന വ്യക്തമാക്കി. സൈനികരോടുള്ള നന്ദിയും സ്നേഹവും പോളിന വീഡിയോയിൽ പങ്കുവെക്കുന്നു.
story_highlight : russian woman refuses to return indo-pak war praises army
ഇന്ത്യൻ സൈനികരുടെ നിസ്വാർത്ഥ സേവനത്തെ പ്രശംസിച്ച് റഷ്യൻ യുവതിയുടെ വീഡിയോ വൈറലാകുന്നു. ഗുഡ്ഗാവില് താമസിക്കുന്ന പോളിന അഗർവാളാണ് സൈന്യത്തിന്റെ ധീരതയെ പ്രശംസിച്ചത്. സൈന്യം കാവലുള്ളതുകൊണ്ട് സമാധാനമായി ഉറങ്ങാമെന്ന് പോളിന പറയുന്നു.