Headlines

Sports

സിംബാബ്വെക്കെതിരെ ഇന്ത്യയുടെ തകര്‍പ്പന്‍ ജയം; അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്

സിംബാബ്വെക്കെതിരെ ഇന്ത്യയുടെ തകര്‍പ്പന്‍ ജയം; അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്

സിംബാബ്വെക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യന്‍ യുവനിര 100 റണ്‍സിന്റെ മിന്നുന്ന ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 235 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി. എന്നാല്‍ സിംബാബ്വെക്ക് 134 റണ്‍സില്‍ കളി അവസാനിപ്പിക്കേണ്ടി വന്നു. ആദ്യ മത്സരത്തിലെ 13 റണ്‍സിന്റെ തോല്‍വിക്ക് ഇത്രയും കനപ്പിച്ചുള്ള മറുപടി കിട്ടുമെന്ന് സിംബാബ്വെ കരുതിക്കാണില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഭിഷേക് ശര്‍മയായിരുന്നു രണ്ടാം മത്സരത്തിലെ താരം. 33 പന്തില്‍ അര്‍ധ സെഞ്ചറിയിലെത്തിയ അഭിഷേകിന് 100 തികക്കാന്‍ പിന്നീട് വേണ്ടിവന്നത് കേവലം 13 പന്തുകള്‍ മാത്രം. വ്യക്തിഗത സ്‌കോര്‍ 82ല്‍ നില്‍ക്കെ തുടരെ മൂന്ന് സിക്‌സറുകള്‍ പായിച്ചാണ് അഭിഷേക് കന്നി സെഞ്ച്വറി നേടിയത്. ഏഴ് ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്‌സ്. രാജ്യാന്തര ടി20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഈ മത്സരത്തോടെ അഭിഷേക് സ്വന്തം പേരിലാക്കി.

മത്സരത്തില്‍ താന്‍ ഉപയോഗിച്ചത് സ്വന്തം ബാറ്റല്ലെന്ന് അഭിഷേക് വെളിപ്പെടുത്തി. ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റ് ഉപയോഗിച്ചാണ് സിംബാബ്വെക്കെതിരെ താരം സെഞ്ച്വറി നേടിയത്. ഇന്ത്യയുടെ ആദ്യജയത്തോടെ പരമ്പര 1-1 എന്ന നിലയിലാണ്. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ടീമിലിടം കണ്ടെത്തുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

More Headlines

ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

Related posts