ടി ട്വന്റി ലോക കപ്പ്: ന്യൂസിലാന്ഡിനെതിരെ ഇന്ത്യയുടെ വനിതാ ടീം ഇന്ന് കളത്തിലിറങ്ങും

നിവ ലേഖകൻ

Women's T20 World Cup India vs New Zealand

ഇന്ന് രാത്രി ഏഴരയ്ക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില് ടി ട്വന്റി ലോക കപ്പിലേക്കുള്ള ഇന്ത്യയുടെ വനിതാ ടീമിന്റെ യാത്ര ആരംഭിക്കും. ഹര്മ്മന്പ്രീത് കൗര് നയിക്കുന്ന ടീം ഇന്ത്യ ന്യൂസിലാന്ഡിനെതിരെയാണ് ആദ്യമത്സരത്തിനിറങ്ങുന്നത്. പാകിസ്താന്, ശ്രീലങ്ക, ഓസ്ട്രേലിയ എന്നീ ടീമുകള് കൂടിയുള്ള ഗ്രൂപ്പ് എ യിലാണ് ഇന്ത്യയുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോകകപ്പിന് മുന്നോടിയായി നടന്ന വനിത ഏഷ്യാകപ്പ് ഫൈനലില് ശ്രീലങ്കയോട് തോറ്റെങ്കിലും സന്നാഹമത്സരങ്ങളില് ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്ഡീസ് എന്നീ ടീമുകളെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. സ്മൃതിയും ഷെഫാലി വര്മയും ചേര്ന്നാകും ഇന്ത്യന് ഇന്നിങ്സ് ഓപ്പണ്ചെയ്യുക. ജെമീമ റോഡ്രിഗസ്, ക്യാപ്റ്റന് ഹര്മന്പ്രീത് കൗര്, റിച്ചാ ഘോഷ് എന്നിവരുള്പ്പെട്ട മധ്യനിരയും ശക്തമാണ്.

സ്പിന് ബൗളര്മാര്ക്ക് ഗുണംകിട്ടുമെന്നുകരുതുന്ന ദുബായിലെ പിച്ചില്, മലയാളി ലെഗ് സ്പിന്നര് ആശാ ശോഭന, ശ്രേയങ്കാ പാട്ടീല്, ഓള്റൗണ്ടര് ദീപ്തി ശര്മ, രാധാ യാദവ് എന്നിവരുള്പ്പെട്ട സ്പിന് നിരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. കേരളത്തില് നിന്നുള്ള ഓള്റൗണ്ടര് സജന സജീവന് ടീമിലിടം പിടിച്ചിട്ടുണ്ടെങ്കിലും ആദ്യ ഇലവനില് കളിക്കുമോ എന്നതാണ് ആരാധകര് ഉറ്റുനോക്കുന്നത്. രേണുക സിങ്, പൂജ വസ്ത്രാകര്, അരുന്ധതി റെഡ്ഡി എന്നിവര് ഇന്ത്യയുടെ പേസ് വിഭാഗത്തെ നയിക്കും.

അതേസമയം, ക്യാപ്റ്റന് സോഫി ഡിവൈന് നേതൃത്വം നല്കുന്ന ന്യൂസീലന്ഡിന്റെ ബാറ്റിങ് നിരയില് സൂസി ബേറ്റ്സ്, ജോര്ജിയ പ്ലിമ്മര് തുടങ്ങിയവരിലാണ് ടീമിന്റെ പ്രതീക്ഷ. ന്യൂസീലന്ഡ് കഴിഞ്ഞ പത്തുമത്സരങ്ങളും തോറ്റ നിരാശയിലാണ് വരുന്നത്. എന്നിരുന്നാലും, ശക്തരായ ടീമാണ് ന്യൂസിലാന്ഡ്.

ഒത്തിണക്കത്തോടെ കളിച്ചാല് ഇന്ത്യക്ക് വിജയം കൈപ്പിടിയിലാക്കാനാകുമെന്നാണ് കളിയാരാധകരുടെ പ്രതീക്ഷ.

Story Highlights: India’s women’s cricket team begins T20 World Cup campaign against New Zealand in Dubai

Related Posts
ഇന്ത്യ – പാക് പോരാട്ടം കൊളംബോയിൽ; ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു
T20 World Cup

അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും കൊളംബോയിൽ Read more

ഐസിസി വനിതാ ലോകകപ്പ് ടീമിൽ ഇന്ത്യയുടെ മൂന്ന് താരങ്ങൾ
ICC Women's World Cup

ഐസിസി വനിതാ ലോകകപ്പ് 2025-ലെ ടീം ഓഫ് ദി ടൂർണമെന്റ് പ്രഖ്യാപിച്ചു. ഇന്ത്യൻ Read more

വനിതാ ലോകകപ്പ് ഫൈനൽ задержка: കനത്ത മഴയിൽ കളി വൈകുന്നു, ജേതാക്കൾക്ക് റെക്കോർഡ് തുക
Women's World Cup Final

നവി മുംബൈയിൽ കനത്ത മഴയെ തുടർന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വനിതാ ലോകകപ്പ് Read more

ഓസ്ട്രേലിയക്കെതിരെ സ്മൃതി മന്ദാനയ്ക്ക് ആയിരം റൺസ്; മിഥാലിക്ക് ശേഷം നേട്ടം കൈവരിക്കുന്ന താരം
Smriti Mandhana

വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ സ്മൃതി മന്ദാന ഓസ്ട്രേലിയക്കെതിരെ 1,000 റൺസ് Read more

അണ്ടർ 19 ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോൽവി
Under-19 T20 Championship

വുമൺസ് അണ്ടർ 19 ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളം മഹാരാഷ്ട്രയോട് തോൽവി ഏറ്റുവാങ്ങി. Read more

വനിതാ ലോകകപ്പ്: ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ സെമിയിൽ
Women's World Cup

വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെ 53 റൺസിന് തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ Read more

ടി20 ലോകകപ്പിന് നേപ്പാളും ഒമാനും യോഗ്യത നേടി
T20 World Cup

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് നേപ്പാളും ഒമാനും യോഗ്യത നേടി. ഒമാനിലെ Read more

സ്മൃതി മന്ദാനയ്ക്ക് ലോക റെക്കോർഡ്; വനിതാ ക്രിക്കറ്റിൽ ചരിത്ര നേട്ടം
Smriti Mandhana record

ഇന്ത്യൻ വനിതാ താരം സ്മൃതി മന്ദാന വനിതാ ക്രിക്കറ്റിൽ ചരിത്രമെഴുതി. വനിതാ ഏകദിനത്തിൽ Read more

ടാൻസാനിയയെ തകർത്ത് നമീബിയ ട്വന്റി20 ലോകകപ്പിന് യോഗ്യത നേടി
T20 World Cup Qualification

നമീബിയ ടാൻസാനിയയെ 63 റൺസിന് തോൽപ്പിച്ച് ട്വന്റി20 ലോകകപ്പിന് യോഗ്യത നേടി. ക്യാപ്റ്റൻ Read more

ഓസ്ട്രേലിയക്കെതിരെ സെഞ്ച്വറി നേടി സ്മൃതി മന്ദാന; നിരവധി റെക്കോർഡുകൾ സ്വന്തമാക്കി
Smriti Mandhana century

ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിൽ സ്മൃതി മന്ദാന സെഞ്ച്വറി നേടിയതോടെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കി. Read more

Leave a Comment